പട്ടിണി സഹിക്കാതെ മക്കളെ ശിശുക്ഷേമ സമിതിക്ക് അമ്മ കൈമാറിയ സംഭവം: മക്കളെയും കുടുംബത്തെയും സംരക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി

പട്ടിണി സഹിക്കാതെ മക്കളെ ശിശുക്ഷേമ സമിതിക്ക് അമ്മ കൈമാറിയ സംഭവം: മക്കളെയും കുടുംബത്തെയും സംരക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി

പട്ടിണി മൂലം നാല് മക്കളെ ഒരു അമ്മ ശിശു ക്ഷേമ സമിതിക്ക് കൈമാറിയ സംഭവം വാർത്തയായതിന് പിന്നാലെ ഇടപെടലുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഈ കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞത് തണൽ പദ്ധതിയുടെ വിജയമാണെന്നും കുട്ടികളെയും കുടുംബത്തെയും സംരക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു

കുട്ടികളെ സാമൂഹ്യനീതി വകുപ്പ് സംരക്ഷിക്കും. എല്ലാ അർഥത്തിലും കുടുംബത്തെ സഹായിക്കും. ഇത്തരം സാഹചര്യങ്ങൾ കേരളത്തിലെ കുട്ടികൾ അനുഭവിക്കരുത്. നഗരസഭയോട് കൂടി ആലോചിച്ചിട്ട് കുട്ടികളുടെ അമ്മക്ക് ജോലി നൽകുന്ന കാര്യം തീരുമാനിക്കും

കുട്ടികളുടെ വിദ്യാഭ്യാസം, ഭക്ഷണം എന്നിവ ശിശുക്ഷേമ സമിതി നോക്കും. കുട്ടികൾക്ക് കുടുംബവുമൊത്തെ താമസിക്കാൻ സാഹചര്യവുമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം കുടുംബത്തിന് താമസിക്കാൻ നഗരസഭയുടെ ഫ്‌ളാറ്റുകളിലൊന്ന് വിട്ടുനൽകുമെന്ന് തിരുവനന്തപുരം മേയർ കെ ശ്രീകുമാർ അറിയിച്ചു. കൂടാതെ അമ്മക്ക് താത്കാലിക ജോലി നൽകുമെന്നും മേയർ അറിയിച്ചിട്ടുണ്ട്

 

Share this story