അറബിക്കടലിൽ ഇരട്ട ചുഴലിക്കാറ്റിന് സാധ്യത; വരുന്നത് ഈ വർഷത്തെ രണ്ടാമത്തെ ഇരട്ട ചുഴലിക്കാറ്റ്

അറബിക്കടലിൽ ഇരട്ട ചുഴലിക്കാറ്റിന് സാധ്യത; വരുന്നത് ഈ വർഷത്തെ രണ്ടാമത്തെ ഇരട്ട ചുഴലിക്കാറ്റ്

അറബിക്കടലിൽ വീണ്ടും ഇരട്ട ചുഴലിക്കാറ്റ് നാളെ രൂപം കൊണ്ടേക്കും. ഈ വർഷത്തെ രണ്ടാമത്തെ ഇരട്ട ചുഴലിക്കാറ്റാണ് രൂപം കൊള്ളാനിരിക്കുന്നത്. തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ ആഫ്രിക്കൻ തീരത്തിന് സമീപം ഭൂമധ്യ രേഖയോട് ചേർന്ന് പവൻ ചുഴലിക്കാറ്റ് നാളെ രൂപപെട്ടേക്കും. ഇത് നിലവിൽ കോഴിക്കോടു നിന്ന് ഏകദേശം 2500 കി.മി അകലെയാണ്. തുടർന്ന് ശക്തിപെട് ആഫ്രിക്കയിലേക്ക് കരകയറും.

മധ്യ കിഴക്കൻ അറബിക്കടലിലെ തീവ്ര ന്യൂനമർദ്ദം നാളെ ചുഴലിക്കാറ്റായേക്കും. ഇത് ദുർബലപ്പെട്ട് ഒമാനിലേക്കോ സലാലയിലേക്കോ നീങ്ങിയേക്കും. നിലവിൽ ഈ തീവ്ര ന്യൂനമർദം മുംബൈയിൽ നിന്ന് ഏകദേശം 470 കി.മി ഉം കോഴിക്കോട് നിന്ന് 808 കി.മിയും അകലെയാണ്.
ചുഴലിക്കാറ്റായാൽ ആംഫൻ എന്നായിരിക്കും പേര്.

◾കേരളത്തിൽ മഴ കുറയും

ചുഴലിക്കാറ്റുകൾ കേരളത്തിൽ മഴക്ക് കാരണമാകുമെന്ന് ചില ഏജൻസികൾ പറയുന്നുണ്ടെങ്കിലും മഴ കുറയാനാണ് സാധ്യതയെന്നാണ് കേരള വെതർ നിഗമനം. ഈ മാസം 7 വരെ കാര്യമായ മഴ സാധ്യത നിലവിലെ സാഹചര്യപ്രകാരം കാണുന്നില്ല. അതേ സമയം വൈകുന്നേരങ്ങളിലെ ഒറ്റപ്പെട്ട മഴ ചില പ്രദേശങ്ങളിൽ ലഭിക്കാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റുകൾ കാറ്റിന്റെ ഗതിയിൽ മാറ്റം വരുത്തുന്നതിനാൽ അടുത്ത ദിവസം പകൽ ചൂട് അൽപ്പം കൂടാനും സാധ്യത കാണുന്നു.

ചുഴലിക്കാറ്റിന്റെ ഭാഗമായി ഒമാനിലെ ചില ഗവർണറേറ്റുകളിൽ വെള്ളിയാഴ്ച മുതൽ മേഘാവൃതമായ കാലാവസ്ഥയാകും. സലാലയിൽ സാധാരണ മഴക്കും സാധ്യത.

അറബിക്കടലിൽ ഇരട്ട ചുഴലിക്കാറ്റിന് സാധ്യത: കേരളത്തിൽ മഴ കുറയും(Posted on: 04/12/19: 3:30PM)അറബിക്കടലിൽ വീണ്ടും ഇരട്ട…

Posted by Kerala Weather on Wednesday, December 4, 2019

Share this story