ഗവർണറെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു; കെ ടി ജലീൽ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ചെന്നിത്തല

ഗവർണറെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു; കെ ടി ജലീൽ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ചെന്നിത്തല

മാർക്ക് ദാന വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദ്യാഭ്യാസ മേഖലയെ ഇടതുസർക്കാർ അടിമുടി തകർക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു

സ്ഥിതിഗതികൾ ഗൗരവമായതിനാലാണ് ഗവർണർ പരസ്യവിമർശനം നടത്തിയത്. ഇതിന് മുമ്പ് ഇത്തരം നടപടികൾ ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിക്ക് വേണ്ടിയാണ് പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ എത്തിയത്. എം ജി സർവകലാശാല വിഷയത്തിൽ ഗവർണറെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നു. പ്രതിപക്ഷത്തിന്റെ ആരോപണം ഗവർണറും ശരിവെച്ചിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു

നേരത്തെ ഗവർണർ വിഷയത്തിൽ പ്രതികരിച്ചിരുന്നു. വിദ്യാഭ്യാസ പാരമ്പര്യം നശിപ്പിക്കുന്ന നടപടികൾ ആരിൽ നിന്നുമുണ്ടാകരുത്. കേരളത്തിൽ പാരമ്പര്യത്തിൽ വെള്ളം ചേർക്കരുത്. എം ജി സർവകലാശാലയുടേത് അധികാര പരിധിക്ക് പുറത്തുള്ള നടപടിയാണ്. തെറ്റ് എം ജി സർവകലാശാല തിരിച്ചറിഞ്ഞതായും ഗവർണർ പറഞ്ഞു

Share this story