യൂനിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലിൽ നിന്ന് മുൻ വിദ്യാർഥികളെ പുറത്താക്കാൻ വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം

യൂനിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലിൽ നിന്ന് മുൻ വിദ്യാർഥികളെ പുറത്താക്കാൻ വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം

തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലിൽ നിന്ന് വിദ്യാർഥികളല്ലാത്ത താമസക്കാരെ പുറത്താക്കാൻ വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം. മുൻ വിദ്യാർഥികൾ, പുറത്തുള്ളവർ എന്നിവർക്ക് ഇവിടെ താമസിക്കാൻ അനുവാദമില്ല

313 പേരാണ് നിലവിൽ ഹോസ്റ്റലിൽ താമസിക്കുന്നതെന്ന് വാർഡൻ അറിയിച്ചു. നിർദേശം നടപ്പാക്കുന്നതോടെ പൂർവ വിദ്യാർഥികൾക്ക് ഹോസ്റ്റലിൽ പ്രവേശനമുണ്ടാകില്ല

മുൻ വിദ്യാർഥിയായ മഹേഷ് എന്നയാൾ കെ എസ് യു പ്രവർത്തകനായ വിദ്യാർഥിയെ ഹോസ്റ്റലിൽ വെച്ച് മർദിച്ച സംഭവത്തിന് പിന്നാലെയാണ് വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം

രണ്ടാം വർഷ ബിരുദ വിദ്യാർഥി നിതിനാണ് ആക്രമണമേറ്റത്. നിതിനൊപ്പം മുറിയിലുണ്ടായിരുന്ന സുദേവ് എന്ന വിദ്യാർഥിക്കും മർദനമേറ്റിരുന്നു.

Share this story