രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി പ്ലസ് വൺ വിദ്യാർഥിനി; കയ്യടി നേടി ഫാത്തിമ സഫ

രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി പ്ലസ് വൺ വിദ്യാർഥിനി; കയ്യടി നേടി ഫാത്തിമ സഫ

മൂന്ന് ദിവസത്തെ കേരളാ സന്ദർശനത്തിനെത്തിയ വയനാട് എംപി രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി പ്ലസ് വൺ വിദ്യാർഥിനി. ഫാത്തിമ സഫയെന്ന വിദ്യാർഥിനിയാണ് രാഹുലിന്റെ ഇംഗ്ലീഷ് പ്രസംഗം മലയാളത്തിലേക്ക് യാതൊരു പതർച്ചയും കൂടാതെ പരിഭാഷപ്പെടുത്തി കയ്യടി നേടിയത്.

മലപ്പുറം കരുവാരക്കുണ്ട് ജി എച്ച് എസ് എസ് സ്‌കൂളിന്റെ പുതിയ കെട്ടിടോദ്ഘാടനത്തിന് എത്തിയതായിരുന്നു രാഹുൽ. രാഹുലിന്റെ ക്ഷണം സ്വീകരിച്ചാണ് സഫ വേദിയിലേക്ക് കയറിയത്.

പരിചയസമ്പന്നയായ പരിഭാഷകയെ പോലെയായിരുന്നു സഫയുടെ തർജമ. പ്രസംഗ ശേഷം രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ഫാത്തിമ സഫയെ അഭിനന്ദിക്കുകയും ചെയ്തു

മലപ്പുറത്ത് സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന രാഹുല്‍ ഗാന്ധി

മലപ്പുറം കരുവാരക്കുണ്ട് ജി.എച്ച്.എസ്.എസ് സ്‌കൂളില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കുന്നു#RahulGandhi

Posted by Mathrubhumi on Wednesday, December 4, 2019

Share this story