കൈതമുക്ക് സംഭവം വിവാദമായി: ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ് പി ദീപക് രാജിവെച്ചു

കൈതമുക്ക് സംഭവം വിവാദമായി: ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ് പി ദീപക് രാജിവെച്ചു

സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ് പി ദീപക് രാജിവെച്ചു. കൈതമുക്കിൽ പട്ടിണിയെ തുടർന്ന് അമ്മ മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവം വിവാദമായ സാഹചര്യത്തിലാണ് രാജി. സിപിഐഎം നിർദേശപ്രകാരമാണ് രാജിയെന്ന് അദ്ദേഹം വിശദീകരിച്ചു.

ഇന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് ദീപക് വിശദീകരണം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രാജിവെച്ചത്. കുട്ടികൾ മണ്ണു തിന്നെന്ന റിപ്പോർട്ടിൽ വീഴ്ച പറ്റിയതായാണ് ദീപക് പറഞ്ഞത്. കൗൺസിലർമാരുടെ റിപ്പോർട്ട് അനുസരിച്ചാണ് കുട്ടികൾ മണ്ണ് തിന്നതായി പറഞ്ഞത്.

പട്ടിണിയെ തുടർന്ന് കുട്ടികൾ മണ്ണ് തിന്നെന്നും തുടർന്ന് അമ്മ നാല് മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയെന്നുമായിരുന്നു ആദ്യം വന്ന റിപ്പോർട്ട്. എന്നാൽ കുട്ടികൾ മണ്ണ് തിന്നിട്ടില്ലെന്നും ഭർത്താവിന്റെ ഉപദ്രവം കൊണ്ടാണ് കുട്ടികളെ കൈമാറിയതെന്നും അമ്മ തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

 

Share this story