റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം: പി ഡബ്ല്യു ഡിയെയും ജല അതോറിറ്റിയെയും വിമർശിച്ച് മുഖ്യമന്ത്രി

റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം: പി ഡബ്ല്യു ഡിയെയും ജല അതോറിറ്റിയെയും വിമർശിച്ച് മുഖ്യമന്ത്രി

കൊച്ചിയിൽ റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ പരസ്പരം പഴി ചാരുന്ന വകുപ്പുകളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വകുപ്പുകളുടെ ഏകോപനമില്ലായ്മ നടക്കുന്നില്ല. പല കാര്യങ്ങളിലും പ്രോട്ടോക്കോൾ പ്രകാരം നടക്കുന്നില്ല. അപകടമുണ്ടാകുന്ന സ്ഥലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

റോഡിലെ കുഴി അടയ്ക്കാത്തതിനെ ചൊല്ലി പി ഡബ്ല്യു ഡിയും ജല അതോറിറ്റിയുമെല്ലാം പരസ്പരം പഴി ചാരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വിമർശനം. നേരത്തെ അപകടത്തിന്റെ ഉത്തരവാദിത്വം പി ഡബ്ല്യു ഡിക്കാണെന്ന് ജല അതോറിറ്റി ആരോപിച്ചിരുന്നു. എന്നാൽ ഇതു നിഷേധിച്ച് പി ഡബ്ല്യു ഡി രംഗത്തുവന്നിരുന്നു

പൈപ്പിലെ ചോർച്ച മാറ്റാനുള്ള അറ്റകുറ്റപ്പണിക്കായി സെപ്റ്റംബർ 18ന് പി ഡബ്ല്യു ഡിയിൽ അപേക്ഷ നൽകിയെന്നാണ് ജല അതോറിറ്റി പറയുന്നത്. പലതവണ ഫോണിൽ വിളിച്ചിട്ടും റോഡ് കുഴിക്കാൻ പി ഡബ്ല്യു ഡി എൻജീനിയർ അനുമതി നൽകിയില്ല. ഇതാണ് ചോർച്ച കൂടാനും കുഴി വലുതാകാനും കാരണമായതെന്ന് ഇവർ പറയുന്നു. എന്നാൽ സെപ്റ്റംബറിൽ മഴക്കാലം ആയതിനാലാണ് കുഴിക്കാൻ അനുമതി നൽകാതിരുന്നതെന്ന് പി ഡബ്ല്യുഡി പറയുന്നു. ചോർച്ച കൂടിയത് കണ്ടപ്പോൾ വേഗം നന്നാക്കണമെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നതായും പി ഡബ്ല്യു ഡി അസി. എൻജിനീയർ പറഞ്ഞു

Share this story