പൗരത്വ ഭേദഗതി: ഭരണഘടന വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തിൽ സ്ഥാനമില്ല, നിയമം നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

പൗരത്വ ഭേദഗതി: ഭരണഘടന വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തിൽ സ്ഥാനമില്ല, നിയമം നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

ദേശീയ പൗരത്വ ഭേദഗതി നിയമത്തിന് കേരളത്തിൽ സ്ഥാനമില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ വിരുദ്ധമായ ഈ നിയമത്തിലുള്ള വിയോജിപ്പ് കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു

കരിനിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സർക്കാർ ചോദ്യം ചെയ്യും. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസുത്രിത നീക്കമാണിത്. ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തിൽ സ്ഥാനമുണ്ടാകില്ല. ഇത്തരമൊരു നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

ഇന്ത്യൻ പൗരനെന്ന നിലയിൽ ഏത് മതവിഭാഗത്തിൽപ്പെട്ടവർക്കും ജീവിക്കാൻ അവകാശമുണ്ട്. അത് എല്ലാവർക്കും ലഭ്യമാക്കുകയെന്നാണ് രാജ്യത്തിന്റെ നയം. മതാടിസ്ഥാനത്തിലുള്ള ഒരു വേർതിരിവും അനുവദിക്കില്ല. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു

ഹിന്ദു രാഷ്ട്രം എന്ന ആശയം യാഥാർഥ്യമാക്കാനാണ് ആർ എസ് എസ് ശ്രമിക്കുന്നത്. ഈ നിയമം ജുഡീഷ്യൽ പരിശോധനയിൽ നിലനിൽക്കില്ലെന്ന് വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

 

Share this story