മമതയുടെ ബംഗാളിൽ നടപ്പാക്കും, പിന്നല്ലേ കേരളത്തിൽ: പൗരത്വ ഭേദഗതിയിൽ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ സുരേന്ദ്രൻ

മമതയുടെ ബംഗാളിൽ നടപ്പാക്കും, പിന്നല്ലേ കേരളത്തിൽ: പൗരത്വ ഭേദഗതിയിൽ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ സുരേന്ദ്രൻ

കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി ബിൽ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്ക് മറുപടിയുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. മോദി വിരോധം മൂത്ത മമതാ ദീദിയുടെ ബംഗാളിൽ നടപ്പാകും. പിന്നല്ലേ കേരളത്തിൽ എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ സുരേന്ദ്രൻ പറഞ്ഞു

ചുളുവുൽ നാല് വോട്ടു കിട്ടുമെന്ന് കരുതി ബഡായി പറയുകയാണ് പിണറായി. കോഴി കൂവിയാലേ നേരം വെളുക്കുകയുള്ളുവെന്ന് കരുതുന്ന പിണറായി വിഡ്ഡികളുടെ സ്വർഗത്തിലാണെന്നും സുരേന്ദ്രൻ പറയുന്നു

പോസ്റ്റിന്റെ പൂർണരൂപം

പാർലമെന്റ് പാസ്സാക്കുന്ന എല്ലാ നിയമങ്ങളും കേരളത്തിലും നടപ്പാവും. മൂത്ത മോദി വിരോധി മമതാ ദീദിയുടെ ബംഗാളിൽ നടപ്പാവും പിന്നെയല്ലേ കേരളത്തിൽ. പിന്നെ ഈ നിയമം കേരളത്തിൽ വലിയതോതിൽ പ്രസക്തമല്ല എന്നുള്ളത് ശരിയാണ്. ബംഗ്ളാദേശിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും ആട്ടിയോടിക്കപ്പെട്ട അഭയാർത്ഥികൾ ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല. ചുളുവിൽ നാലുവോട്ടുകിട്ടുമെന്ന് കരുതി ബഡായി പറയുകയാണ് പിണറായി. കോഴി കൂവിയാലേ നേരം വെളുക്കുകയുള്ളൂ എന്നു കരുതുന്ന പിണറായി വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്. ഇത്രയധികം ഉപദേശികളുണ്ടായിട്ടും പിണറായിക്ക് സൽബുദ്ധി ലഭിക്കാതെ പോകുന്നതെന്തുകൊണ്ടാണാവോ?

പാർലമെന്റ് പാസ്സാക്കുന്ന എല്ലാ നിയമങ്ങളും കേരളത്തിലും നടപ്പാവും. മൂത്ത മോദി വിരോധി മമതാ ദീദിയുടെ ബംഗാളിൽ നടപ്പാവും…

Posted by K Surendran on Thursday, December 12, 2019

Share this story