വൈദ്യുതി തൂണിൽ വലിഞ്ഞുകയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; പോലീസിനെയും നാട്ടുകാരെയും വട്ടംകറക്കിയത് മണിക്കൂറൂകളോളം

വൈദ്യുതി തൂണിൽ വലിഞ്ഞുകയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; പോലീസിനെയും നാട്ടുകാരെയും വട്ടംകറക്കിയത് മണിക്കൂറൂകളോളം

പത്തനംതിട്ടയിൽ വൈദ്യുതി തൂണിൽ വലിഞ്ഞുകയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. വലഞ്ചുഴി ചാഞ്ഞപ്ലാക്കലിലാണ് സംഭവം. വലഞ്ചുഴ സ്വദേശിയായ റിയാസാണ് വൈദ്യുതി തൂണിൽ കയറി ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അറിയിച്ചത്. ഇയാൾ ഓട്ടോ തൊഴിലാളിയാണ്

നാട്ടുകാർ ഉടനെ കെ എസ് ഇ ബി ഓഫീസിൽ വിളിച്ചുപറഞ്ഞ് വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു. പോലീസ് എത്തിയിട്ടും താഴെയിറങ്ങാൻ റിയാസ് കൂട്ടാക്കിയില്ല. ഭാര്യ എത്തിയാൽ ഇറങ്ങുമെന്നായിരുന്നു യുവാവ് പറഞ്ഞത്. ഭാര്യ സ്ഥലത്ത് എത്തിയതോടെ യുവാവ് ഭാര്യയോടും താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് പറയുകയായിരുന്നു. ഇതോടെ ഇയാളുടെ ഭാര്യ കുഴഞ്ഞുവീഴുകയും ചെയ്തു

പിന്നാലെ ഫയർ റെസ്‌ക്യൂ അംഗങ്ങളും സ്ഥലത്തെത്തി. യുവാവിനെ രക്ഷിക്കാൻ ഒരാൾ വൈദ്യുതി തൂണിലേക്ക് കയറിയതോടെ റിയാസ് വൈദ്യുതി കമ്പികളിൽ തൂങ്ങി മറ്റൊരു തൂണിലേക്ക് നീങ്ങി. ഇതിനിടെ താഴെ ഫയർ റസ്‌ക്യൂ അംഗങ്ങൾ വല വിരിച്ചിരുന്നു. തുടർന്ന് കുറച്ചു യുവാക്കൾ പോസ്റ്റിൽ കയറി ഇയാളെ വലിച്ചു താഴെയിടുകയായിരുന്നു. റിയാസിനെ പോലീസ് പിന്നീട് ആശുപത്രിയിലേക്ക് മാറ്റി

Share this story