അടിച്ചമർത്തുംതോറും പ്രതിഷേധങ്ങൾ പടരും, ചരിത്രം പഠിപ്പിക്കുന്നത് അതാണ്; വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി ടൊവിനോ

അടിച്ചമർത്തുംതോറും പ്രതിഷേധങ്ങൾ പടരും, ചരിത്രം പഠിപ്പിക്കുന്നത് അതാണ്; വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി ടൊവിനോ

പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ഡൽഹി ജാമിയ മിലിയ യൂനിവേഴ്‌സിറ്റി വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി ടൊവിനോ തോമസ്. അടിച്ചമർത്തും തോറും പ്രതിഷേധങ്ങൾ പടർന്നു കൊണ്ടിരിക്കുമെന്ന് തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ താരം പറഞ്ഞു

വിദ്യാർഥി പ്രതിഷേധങ്ങളുടെ ചിത്രങ്ങൾക്കൊപ്പമാണ് ടൊവിനോയുടെ പോസ്റ്റ്. ഒരിക്കൽ കുറിച്ചത് വീണ്ടും ആവർത്തിക്കുന്നു. അടിച്ചമർത്തും തോറും പ്രതിഷേധങ്ങൾ പടർന്നു കൊണ്ടിരിക്കും. ഹാഷ് ടാഗ് ക്യാമ്പയിനുകൾക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാകും. ചരിത്രം പഠിപ്പിക്കുന്നത് അതാണ് എന്നായിരുന്നു താരത്തിന്റെ കുറിപ്പ്

നേരത്തെ നടി പാർവതിയും ബോളിവുഡ്, തമിൾ താരം സിദ്ധാർഥും വിദ്യാർഥികൾക്ക് പിന്തുണയുമായി എത്തിയിരുന്നു. ജാമിയക്കൊപ്പം നിൽക്കുക എന്ന ഹാഷ് ടാഗോടുകൂടി റാണ അയ്യൂബിന്റെ ട്വീറ്റ് പാർവതി റീ ട്വീറ്റ് ചെയ്യുകയായിരുന്നു.

View this post on Instagram

ഒരിക്കൽ കുറിച്ചത് വീണ്ടും ആവർത്തിക്കുന്നു – അടിച്ചമർത്തുംതോറും പ്രതിഷേധങ്ങൾ പടർന്നു കൊണ്ടേയിരിക്കും,ഹാഷ്ടാഗ് ക്യാമ്പയിനുകൾക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും ! ചരിത്രം പഠിപ്പിക്കുന്നത് അതാണു ! The more they try to repress, higher the uprising will be. The hashtags, campaigns and anxiety will all take a final form – into an absolute outbreak! That's what history narrates.

A post shared by Tovino Thomas (@tovinothomas) on

Share this story