ഫാസിസ്റ്റ് ഭരണകൂട ഭീകരതക്കെതിരെ ഒറ്റ മനസ്സുമായി കേരളം: പൗരത്വ നിയമത്തിനെതിരെ സംയുക്ത സത്യാഗ്രഹം നയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

ഫാസിസ്റ്റ് ഭരണകൂട ഭീകരതക്കെതിരെ ഒറ്റ മനസ്സുമായി കേരളം: പൗരത്വ നിയമത്തിനെതിരെ സംയുക്ത സത്യാഗ്രഹം നയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

ജനങ്ങളെ മതത്തിന്റെ പേരിൽ വേർതിരിക്കുന്ന പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്ന നരേന്ദ്രമോദി സർക്കാരിന്റെ നടപടിക്കെതിരെ തിരുവനന്തപുരത്ത് ഭരണ പ്രതിപക്ഷ കക്ഷികളുടെ സംയുക്ത പ്രതിഷേധം. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് ഭരണപക്ഷവും പ്രതിപക്ഷവും കൈകോർത്ത് സംയുക്ത പ്രതിഷേധം നയിക്കുന്നത്

രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഭരണ പ്രതിപക്ഷ നേതാക്കൾ സത്യഗ്രഹ സമരം ഇരിക്കുക. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചതോടെയാണ് പ്രതിഷേധത്തിന് തുടക്കമായത്.

മന്ത്രിമാരും എംഎൽഎമാരും വിവിധ ജനപ്രതിനിധികളും സംഘടനാ, സാമൂഹിക, സാംസ്‌കാരിക പ്രവർത്തകരും സംയുക്ത പ്രതിഷേധത്തിൽ അണിചേരുന്നുണ്ട്. ദേശീയ തലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുന്ന സമരമാണ് കേരളാ തലസ്ഥാന നഗരിയിൽ നടക്കുന്നത്. കേന്ദ്രത്തിനെതിരെയ രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളം ഒരേ മനസ്സോടെ പ്രതിഷേധിക്കുന്നുവെന്ന അപൂർവതയും സമരത്തിനുണ്ട്. ബിജെപി ഒഴിച്ചുള്ള മറ്റെല്ലാ പാർട്ടികളുടെയും പിന്തുണ സമരത്തിനുണ്ട്

 

Share this story