17ലെ ഹർത്താൽ നിയമവിരുദ്ധം: കടകൾ അടപ്പിക്കാനോ, വാഹനങ്ങൾ തടയാനോ അനുവദിക്കില്ല: ഡിജിപി

17ലെ ഹർത്താൽ നിയമവിരുദ്ധം: കടകൾ അടപ്പിക്കാനോ, വാഹനങ്ങൾ തടയാനോ അനുവദിക്കില്ല: ഡിജിപി

പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ചില മത സംഘടനകൾ ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹർത്താൽ നിയമവിരുദ്ധമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഹർത്താൽ നടത്താൻ ഉദ്ദേശിക്കുന്ന സംഘടന ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇത്തരത്തിൽ ഒരു സംഘടനയും 17ാം തീയതി ഹർത്താൽ നടത്തുമെന്ന് അറിയിപ്പ് നൽകിയിട്ടില്ലെന്ന് ബെഹ്‌റ പറഞ്ഞു

ഹർത്താലിനെ നേരിടാൻ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഡിജിപി അറിയിച്ചു. ഹർത്താൽ ആഹ്വാനം ചെയ്ത സംഘാടകർക്ക് പോലീസ് നോട്ടീസ് നൽകും. നിയമവിരുദ്ധമായി ഹർത്താൽ നടത്തിയാൽ കർശന നടപടി സ്വീകരിക്കും. കടകൾ അടപ്പിക്കാനോ, വാഹനങ്ങൾ തടയാനോ അനുവദിക്കില്ലെന്നും ഡിജിപി പറഞ്ഞു

Share this story