പൗരത്വ ഭേദഗതിയെ അനുകൂലിച്ച് സെമിനാർ; കേരള വർമ കോളജിൽ എ ബി വി പി പ്രവർത്തകർക്ക് മർദനമേറ്റു

പൗരത്വ ഭേദഗതിയെ അനുകൂലിച്ച് സെമിനാർ; കേരള വർമ കോളജിൽ എ ബി വി പി പ്രവർത്തകർക്ക് മർദനമേറ്റു

തൃശ്ശൂർ കേരള വർമ കോളജിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് സെമിനാർ സംഘടിപ്പിച്ച എ ബി വി പി പ്രവർത്തകർക്ക് മർദനം. എസ് എഫ് ഐ പ്രവർത്തകരാണ് ഇവരെ മർദിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. സംഘർഷത്തിൽ മൂന്ന് എ ബി വി പി പ്രവർത്തകരെ ഗുരുതര പരുക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇന്നലെ ക്യാമ്പസിനുള്ളിൽ പൗരത്വ ഭേദഗതിയെ അനുകൂലിച്ച് സെമിനാർ നടത്താൻ എ ബി വി പി ശ്രമിച്ചിരുന്നു. എന്നാൽ ഇത് എസ് എഫ് ഐക്കാർ തടഞ്ഞു. തുടർന്ന് ഇന്ന് ക്യാമ്പസിന് പുറത്ത് റോഡിലാണ് സെമിനാർ സംഘടിപ്പിച്ചത്. സെമിനാർ നടത്താൻ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് കോളജിൽ എ ബി വി പി സമരവും പ്രഖ്യാപിച്ചു

വിദ്യാർഥികളോട് ക്ലാസുകളിൽ കയറി സമരത്തിൽ പങ്കെടുക്കാൻ നിർബന്ധിച്ചതോടെയാണ് എസ് എഫ് ഐക്കാർ ചോദ്യം ചെയ്തത്. തുടർന്ന് ക്യാമ്പസിൽ കൂട്ടയടി നടക്കുകയായിരുന്നു. പിടിച്ചുമാറ്റാനെത്തിയ പെൺകുട്ടികൾക്കും മർദനമേറ്റിട്ടുണ്ട്

Share this story