ഇടതുനേതാക്കളുടെ അറസ്റ്റ്; രാജ്ഭവനിലേക്ക് ഡിവൈഎഫ്‌ഐ മാർച്ച്, ജലപീരങ്കി പ്രയോഗിച്ചു

ഇടതുനേതാക്കളുടെ അറസ്റ്റ്; രാജ്ഭവനിലേക്ക് ഡിവൈഎഫ്‌ഐ മാർച്ച്, ജലപീരങ്കി പ്രയോഗിച്ചു

ഡൽഹിയിൽ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള ഇടതു നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ സംസ്ഥാനത്തും പ്രതിഷേധം ശക്തം. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ചിൽ സംഘർഷമുണ്ടായി

പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ ബാരിക്കേഡുകൾ പൊളിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഡി വൈ എഫ് ഐ പ്രവർത്തകർക്ക് പിന്നാലെ എസ് എഫ് ഐ പ്രവർത്തകരും രാജ്ഭവനിലേക്ക് മാർച്ച് നടത്തി. ഇവർക്ക് നേരെയും പോലീസ് ജലപീരങ്കി പ്രയോഗിച്ചു

ഇന്ന് ഉച്ചയോടെയാണ് യെച്ചൂരി, ഡി രാജ, ബൃന്ദ കാരാട്ട് തുടങ്ങിയ നേതാക്കളെ പോലീസ് ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തത്. പ്രതിഷേധ റാലിക്കായി ജന്ദർമന്ദിറിൽ ഒത്തുകൂടാനെത്തിയതായിരുന്നു നേതാക്കൾ. നൂറുകണക്കിന് വിദ്യാർഥികളെയും പോലീസ് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. രാജ്യതലസ്ഥാനത്ത് ഇപ്പോഴും പ്രതിഷേധം തുടരുകയാണ്

 

Share this story