സുപ്രീം കോടതിയിൽ വിശ്വാസമില്ലാതായി; മോദിക്കും അമിതിനും വർഗീയ ധ്രൂവീകരണമെന്ന ഒറ്റ ലക്ഷ്യമെന്നും ജസ്റ്റിസ് കെമാൽ പാഷ

സുപ്രീം കോടതിയിൽ വിശ്വാസമില്ലാതായി; മോദിക്കും അമിതിനും വർഗീയ ധ്രൂവീകരണമെന്ന ഒറ്റ ലക്ഷ്യമെന്നും ജസ്റ്റിസ് കെമാൽ പാഷ

രാജ്യം പ്രതിഷേധ ചൂടിൽ കത്തുമ്പോഴും സുപ്രീം കോടതി കയ്യും കെട്ടി നോക്കി നിൽക്കുകയാണെന്ന് ജസ്റ്റിസ് ബി കെമാൽ പാഷ. സുപ്രീം കോടതിയിൽ വിശ്വാസമില്ലാതായെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിക്ക് ശേഷം നടന്ന സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യൻ ഭരണഘടനാ വായിച്ചു മനസ്സിലാക്കാൻ പോലും ബോധമില്ലാത്തവരാണ് ബിൽ ഉണ്ടാക്കുന്നത്. ഭാവിയിൽ പൗരത്വം തെളിയിക്കാൻ അപ്പൂപ്പന്റെ ജാതകം ഹാജരാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു

സുപ്രീം കോടതിയിൽ വിശ്വാസമില്ലാതായി. ഇത്രത്തോളം അധ:പതിച്ച ഒരു ജുഡീഷ്യറി വേറെയില്ല. അമിത് ഷായ്ക്കും മോദിക്കും വർഗീയ ധ്രൂവീകരണമെന്ന ഒറ്റ ലക്ഷ്യം മാത്രമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

Share this story