മംഗലാപുരത്ത് മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ട് നാല് മണിക്കൂർ കഴിഞ്ഞു; വ്യാപക പ്രതിഷേധം, പിടികൂടിയത് വ്യാജ മാധ്യമ പ്രവർത്തകരെയെന്ന് ബിജെപി സർക്കാരിന്റെ പോലീസ്

മംഗലാപുരത്ത് മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ട് നാല് മണിക്കൂർ കഴിഞ്ഞു; വ്യാപക പ്രതിഷേധം, പിടികൂടിയത് വ്യാജ മാധ്യമ പ്രവർത്തകരെയെന്ന് ബിജെപി സർക്കാരിന്റെ പോലീസ്

മംഗലാപുരത്ത് രണ്ട് പ്രക്ഷോഭകരെ പോലീസ് വെടിവെച്ചു കൊന്ന സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. വിവിധ ജില്ലകളിൽ മാധ്യമ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു

മാധ്യമപ്രവർത്തകരുടെ സംഘടനയുടെ നേതൃത്വത്തിലും പ്രസ് ക്ലബ്ബുകളുടെ നേതൃത്വത്തിലുമാണ് പ്രതിഷേധ പ്രകടനവുമായി മാധ്യമപ്രവർത്തകർ തെരുവിലിറങ്ങിയത്. പത്ത് മാധ്യമ പ്രവർത്തകരെയാണ് മംഗലാപുരത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. രേഖകൾ പരിശോധിക്കാനെന്ന വിശദീകരണമാണ് മംഗലാപുരം പോലീസിന് ഇതിന് നൽകുന്ന വിശദീകരണം

രാവിലെ എട്ടരയോടെയാണ് മാധ്യമ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. നാല് മണിക്കൂർ കഴിഞ്ഞിട്ടും ഇവരുമായി ബന്ധപ്പെടാൻ പോലും സഹപ്രവർത്തകർക്ക് കഴിഞ്ഞിട്ടില്ല. ഇവർ കലാപമുണ്ടാക്കാൻ വന്നുവെന്നാണ് ചില സംഘ്പരിവാർ മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനുസരിച്ച നടപടികളാണ് പോലീസിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നത്.

പിടികൂടിയത് വ്യാജ മാധ്യമപ്രവർത്തകരെയാണെന്ന വിചിത്ര വാദവും മംഗളൂരു പോലീസ് ഉയർത്തുന്നുണ്ട്. സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് വരെ ഹാജരാക്കിയിട്ടും ഇവരെ വിട്ടയക്കാൻ പോലീസ് തയ്യാറായിട്ടില്ല

 

Share this story