കോഴിക്കോട് ഹർത്താലിനിടെ സർവീസ് നടത്തി സമൂഹമാധ്യമങ്ങളിൽ താരമായ ബസ് അടിച്ചു തകർത്തു

കോഴിക്കോട് ഹർത്താലിനിടെ സർവീസ് നടത്തി സമൂഹമാധ്യമങ്ങളിൽ താരമായ ബസ് അടിച്ചു തകർത്തു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരു കൂട്ടം മതസംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ സർവീസ് നടത്തുകയും വഴിയിൽ തടഞ്ഞവരോട് ഡ്രൈവർ വാക്കു തർക്കത്തിലേർപ്പെടുകയും ചെയ്യുന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. എന്നാൽ ഇതേ ബസ് അജ്ഞാത സംഘം അടിച്ചു തകർത്തു.

പി പി ഗ്രൂപ്പിന്റെ മൂന്ന് ബസുകൾ നാദാപുരം-തൊട്ടിൽപ്പാലം മേഖലകളിൽ സർവീസ് നടത്തിയിരുന്നു. ഇതിലൊരു ബസ് ഓർക്കാട്ടേരിയിൽ ഹർത്താലനുകൂലികൾ തടയുകയായിരുന്നു. തുടർന്നാണ് ഡ്രൈവർ ഇവരുമായി വാക്കു തർക്കത്തിലേർപ്പെട്ടത്.

കല്ലാച്ചിയിൽ വെച്ചാണ് ബസ് ആക്രമിക്കപ്പെട്ടത്. ബസിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയും ടയറുകൾ കുത്തിക്കീറുകയും ചെയ്തു. ബസിലെ ജീവനക്കാരെ കഴിഞ്ഞ ദിവസം ഒരു സംഘം ആക്രമിച്ചിരുന്നു. സംഭവത്തിന് പിന്നിൽ എസ് ഡി പി ഐ ഗുണ്ടാസംഘമാണെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്‌

Share this story