കോഴിക്കോട് കോൺഗ്രസ് മാർച്ചിൽ സംഘർഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

കോഴിക്കോട് കോൺഗ്രസ് മാർച്ചിൽ സംഘർഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

പൗരത്വ നിയമഭേദഗതിക്കെതിരെ കോൺഗ്രസ് കോഴിക്കോട് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ഹെഡ് പോസ്‌റ്റോഫീസ് മാർച്ച് കഴിഞ്ഞതിന് പിന്നാലെയാണ് സംഘർഷമുടലെടുത്തത്.

പ്രവർത്തകരിൽ ചിലർ ജലപീരങ്കയുടെ മുകളിൽ കയറുകയും കൊടി സ്ഥാപിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇവരെ നീക്കം ചെയ്യാൻ പോലീസ് ഇടപെട്ടു. ഇതോടെ പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.

പ്രവർത്തകർ തുടർന്ന് കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മാർച്ച് നടത്തിയത്.

ഡിസിസി പ്രസിഡന്റ് ടി സിദ്ധീഖിന്റെ നേതൃത്വത്തിലായിരുന്നു മാർച്ച് നടന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് സിദ്ധിഖ്, കെ പി സി സി സെക്രട്ടറി അഡ്വ. പ്രവീൺ കുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു

Share this story