ആകാശത്തിൽ ദൃശ്യവിസ്മം; വലയ സൂര്യഗ്രഹണം ദൃശ്യമായി തുടങ്ങി

ആകാശത്തിൽ ദൃശ്യവിസ്മം; വലയ സൂര്യഗ്രഹണം ദൃശ്യമായി തുടങ്ങി

ലോകം ആകാംക്ഷയോടെ കാത്തിരുന്ന വലയ സൂര്യഗ്രഹണം ദൃശ്യമായി തുടങ്ങി. ഒമ്പതരയോടെ വലയ ഗ്രഹണം പൂർണമായി ദൃശ്യമാകും. സൗദി അറേബ്യ മുതൽ പടിഞ്ഞാറൻ ശാന്ത സമുദ്രത്തിലെ ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് വലയ സൂര്യഗ്രഹണം ദൃശ്യമാകുന്നത്.

ദക്ഷിണ കർണാടകത്തിലും വടക്കൻ കേരളത്തിലും മധ്യ തമിഴ്‌നാട്ടിലും ഇന്ത്യയിൽ വലയ ഗ്രഹണം ദൃശ്യമാകും. രാവിലെ എട്ട് മണിയോടെയാണ് കേരളത്തിൽ ഗ്രഹണം കണ്ടുതുടങ്ങിയത്. ഒമ്പതരയോടെ വലയ ഗ്രഹണം പാരമ്യത്തിലെത്തും. പതിനൊന്നരയോടെ ഗ്രഹണം അവസാനിക്കും.

കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലും മലപ്പുറത്തിന്റെയും പാലക്കാടിന്റെയും ഭൂരിഭാഗം പ്രദേശങ്ങളിലും വലയ ഗ്രഹണം പൂർണതോതിൽ ആസ്വദിക്കാം. കേരളത്തിൽ എവിടെയും സൂര്യബിംബത്തിന്റെ 93 ശതമാനം വരെയും മറയും

സ്‌കൂളുകൾ, കോളജുകൾ, ശാസ്ത്രസാങ്കേതിക മ്യൂസിയങ്ങളിലും ശാസ്ത്രസാഹിത്യ പരിഷത്തും ജില്ലാ ഭരണകൂടങ്ങളുമെല്ലാം ഗ്രഹണം കാണാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒരു കാരണവശാലം നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യനെ കാണാൻ ശ്രമിക്കരുത്. എക്‌സറേ ഷീറ്റുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഷീറ്റിലെ ഇരുണ്ട ഭാഗത്തിന്റെ പല ഷീറ്റുകൾ അടുക്കി വെച്ചുവേണം നോക്കാൻ.

Share this story