പ്രക്ഷോഭങ്ങൾ അതിരു കടക്കരുതെന്ന് മുഖ്യമന്ത്രി; യോജിച്ച പ്രതിഷേധം സംഘടിപ്പിക്കാൻ സർവ കക്ഷി യോഗത്തിൽ തീരുമാനം

പ്രക്ഷോഭങ്ങൾ അതിരു കടക്കരുതെന്ന് മുഖ്യമന്ത്രി; യോജിച്ച പ്രതിഷേധം സംഘടിപ്പിക്കാൻ സർവ കക്ഷി യോഗത്തിൽ തീരുമാനം

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭങ്ങൾ അതിരു കടക്കരുതെന്ന് ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അതിരുവിട്ട് നടക്കുന്ന പ്രക്ഷോഭങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഓർമിപിച്ചു

പൗരത്വ നിയമ ഭേദഗതിക്കെതിരെ തുടർ സമര പരിപാടികൾ ആലോചിക്കാൻ ചേർന്ന സർവകക്ഷി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ ദിവസം കണ്ണൂരിൽ ഗവർണർ പങ്കെടുത്ത ഇന്ത്യൻ ചരിത്ര കോൺഗ്രസിൽ പ്രതിഷേധമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം

പ്രതിഷേധങ്ങൾക്കെതിരായ പോലീസ് നടപടികളും കേസും അതിരു കടക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് സർവ കക്ഷി യോഗത്തിൽ തീരുമാനമായി. വിഷയം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു

സർവ കക്ഷി സംഘം രാഷ്ട്രപതിയെ കാണണമെന്നും രമേശ് ചെന്നിത്തല നിർദേശിച്ചു. യുഎപിഎ പോലുള്ള കരിനിയമങ്ങൾ ഈ സമയത്ത് ഉപയോഗിക്കരുത്. കേസുകൾ അതിരു കടക്കാൻ പാടില്ല. ജനങ്ങളുടെ ആശങ്കകൾ ഇല്ലാതാക്കാൻ സർക്കാർ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി.

Share this story