സ്റ്റാറ്റിയൂട്ടറി പ്രമേയം അവതരിപ്പിക്കുന്നതിനിടെ തെറ്റിദ്ധരിച്ച് പ്രതിഷേധവുമായി എഴുന്നേറ്റ് ഒ രാജഗോപാൽ; ഇത് അങ്ങുദ്ദേശിക്കുന്നതല്ല, വേറെ കാര്യമാണെന്ന് സ്പീക്കറുടെ മറുപടി

സ്റ്റാറ്റിയൂട്ടറി പ്രമേയം അവതരിപ്പിക്കുന്നതിനിടെ തെറ്റിദ്ധരിച്ച് പ്രതിഷേധവുമായി എഴുന്നേറ്റ് ഒ രാജഗോപാൽ; ഇത് അങ്ങുദ്ദേശിക്കുന്നതല്ല, വേറെ കാര്യമാണെന്ന് സ്പീക്കറുടെ മറുപടി

വിവിധ പ്രമേയങ്ങൾ അവതരിപ്പിക്കുന്നതിനായി പ്രത്യേകമായി ചേർന്ന നിയമസഭാ സമ്മേളനത്തിനിടെ അമളി പിണഞ്ഞ് സഭയിലെ ഏക ബിജെപി അംഗമായ ഒ രാജഗോപാൽ. സ്പീക്കർ സഭാ നടപടികൾ ആരംഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയെ പ്രമേയം അവതരിപ്പിക്കാൻ ക്ഷണിച്ചു. ഈ ഘട്ടത്തിൽ ഒ രാജഗോപാൽ എതിർപ്പുമായി എഴുന്നേൽക്കുകയായിരുന്നു

പാർലമെന്റ് പാസാക്കിയിട്ടുള്ള നിയമം, ആ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ കേസ് പരിഗണനയിലിരിക്കുമ്പോൾ വിഷയം ഇവിടെ ചർച്ച ചെയ്യുന്നത് നിയമവിരുദ്ധമാണ്. അതുകൊണ്ട് ഇവിടെ ചർച്ച ചെയ്യാൻ പാടില്ലെന്ന് ഒ രാജഗോപാൽ പറഞ്ഞു.

എന്നാൽ സ്റ്റാറ്റിയൂട്ടറി പ്രമേയം അവതരിപ്പിക്കുന്നതിനായിരുന്നു സ്പീക്കർ മുഖ്യമന്ത്രിയെ ക്ഷണിച്ചത്. പട്ടികജാതി-വർഗി സമുദായങ്ങൾക്ക് സവംരണം പത്ത് വർഷത്തേക്ക് നീട്ടി നൽകാനുള്ള പ്രമേയമായിരുന്നുവിത്.

സ്പീക്കർ തുടർന്ന് ബിജെപി അംഗത്തെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. ഇത് വേറൊരു കാര്യമാണ്, അങ്ങ് മനസ്സിലാക്കിയിട്ടില്ല. ദയവായി ഇരിക്കു. അങ്ങ് ഉദ്ദേശിച്ചതു പോലെയല്ല, സ്റ്റാറ്റിയൂട്ടറിയായി ചെയ്യേണ്ട കാര്യമാണെന്ന് സ്പീക്കർ പറയുകയായിരുന്നു

Share this story