പെരുമ്പാവൂരിൽ അയ്യപ്പ ഭക്തരുടെ വാഹനം അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു

പെരുമ്പാവൂരിൽ അയ്യപ്പ ഭക്തരുടെ വാഹനം അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു

എറണാകുളം പെരുമ്പാവൂരിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നിന്നുള്ള ശബരിമല തീർഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്.

അവർ സഞ്ചരിച്ച വാഹനം തടിലോറിക്ക് പിന്നിൽ ചെന്നിടിക്കുകയായിരുന്നു. തമിഴ്‌നാട് സ്വദേശി ധർമലിംഗമാണ് മരിച്ചത്. പരുക്കേറ്റ ഭൂപതി എന്നയാളുടെ നില ഗുരുതരമാണ്.

ഇന്ന് പുലർച്ചെ ഒക്കലിൽ വെച്ചാണ് അപകടമുണ്ടായത്. 17 പേർക്ക് അപകടത്തിൽ പരുക്കേറ്റു. പരുക്കേറ്റവരെ സാൻജോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Share this story