കേരളമെന്താ വെള്ളരിക്കാ പട്ടണമോ; ഗവർണറെ ആക്രമിച്ചവർക്കെതിരെ നടപടില്ലാത്തത് ആപത്കരമെന്ന് ശ്രീധരൻ പിള്ള

കേരളമെന്താ വെള്ളരിക്കാ പട്ടണമോ; ഗവർണറെ ആക്രമിച്ചവർക്കെതിരെ നടപടില്ലാത്തത് ആപത്കരമെന്ന് ശ്രീധരൻ പിള്ള

കണ്ണൂരിൽ ചരിത്ര കോൺഗ്രസ് ഉദ്ഘാടന ചടങ്ങിനിടെ കേരളാ ഗവർണർക്ക് എതിരെ നടന്ന പ്രതിഷേധത്തിൽ പ്രതികരണവുമായി മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ള. കേരളത്തിൽ നിയമവാഴ്ച തകർന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അതിക്രമത്തിന് തുനിഞ്ഞവർക്കെതിരെ നടപടിയില്ലാത്തത് ആപ്തകരമാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു

കേരളം വെള്ളരിക്കാ പട്ടണമായോയെന്നും ശ്രീധരൻ പിള്ള ചോദിച്ചു. ഗവർണർ രാഷ്ട്രീയം പറഞ്ഞതായി താൻ കരുതുന്നില്ല. ഗവർണർക്കെതിരെ പാഞ്ഞടുത്ത ഇർഫാൻ ഹബീബിനെതിരെ കേസ് എടുക്കണം. എന്തുകൊണ്ടാണ് ഇതുവരെ കേസെടുക്കാത്തതെന്നും ശ്രീധരൻ പിള്ള ചോദിച്ചു

ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനത്തിനിടെ ഗവര്‍ണര്‍ പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് സംസാരിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ഇതില്‍ പ്രതിഷേധിച്ച് എഴുന്നേറ്റു. ഇതിനെയാണ് ബിജെപി നേതാക്കള്‍ ആക്രമണമായി ചിത്രീകരിക്കുന്നത്.

Share this story