അലനും താഹയും പരിശുദ്ധൻമാരാണെന്ന ധാരണയില്ലെന്ന് മുഖ്യമന്ത്രി

അലനും താഹയും പരിശുദ്ധൻമാരാണെന്ന ധാരണയില്ലെന്ന് മുഖ്യമന്ത്രി

കോഴിക്കോട് പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് പേരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അവർ പരിശുദ്ധൻമാരാണ്, ഒരു തെറ്റും ചെയ്യാത്തവരാണ്, ചായ കുടിക്കാൻ പോയപ്പോഴാണ് അറസ്റ്റ് ചെയ്തതെന്ന തരത്തിൽ ധാരണ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു

യുഎപിഎ ചുമത്തിയത് മഹാ അപരാധാമായി പോയി എന്ന് പറയാൻ തയ്യാറല്ല. യുഎപിഎക്ക് സർക്കാർ എതിരാണ്. പേക്ഷ യുഎപിഎ ചുമത്തിയ കേസുകൾ സർക്കാരിന്റെ കാലത്തുണ്ടായിട്ടുണ്ട്. യുഎപിഎ നിയമത്തിലെ ചില വ്യവസ്ഥകൾ അനുസരിച്ചാണ് കേസ് എൻ ഐ എ ഏറ്റെടുത്തതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകിയതു പോലുള്ള നടപടി എവിടെയും കേട്ടുകൾവിയില്ലാത്തതാണൈന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭക്ക് നിയമസഭയുടേതായ അധികാരങ്ങളുണ്ട്. നിസ്സഹായമായി നിന്നുകൊടുക്കാൻ സാധിക്കില്ല. പ്രമേയത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story