കൂടത്തായി കൊലപാതക പരമ്പര: റോയി തോമസ് വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

കൂടത്തായി കൊലപാതക പരമ്പര: റോയി തോമസ് വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

കൂടത്തായി റോയി തോമസ് വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. എണ്ണായിരം പേജുള്ള കുറ്റപത്രമാണ് താമരശ്ശേരി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. കൊലക്കുറ്റവും ഗൂഢാലോചന കുറ്റവും അടക്കം ആറ് കുറ്റങ്ങളാണ് ജോളി അടക്കമുള്ള പ്രതികൾക്കെതിരെ ചുമത്തിയത്.

റോയി തോമസിന് ഭക്ഷണത്തിൽ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ ജോളി, ജ്വല്ലറി ജീവനക്കാരൻ മാത്യു, സ്വർണപ്പണിക്കാരൻ പ്രജികുമാർ, വ്യാജ ഒസ്യത്തുണ്ടാക്കാൻ സഹായിച്ച മനോജ് എന്നിവരാണ് പ്രതികൾ.

റോയി വധക്കേസിൽ ഡി എൻ എ ടെസ്റ്റ് ആവശ്യമില്ലെന്ന് എസ് പി കെജി സൈമൺ പറഞ്ഞു. കേസിൽ വ്യാജ ഒസ്യത്ത് നിർണായക തെളിവാണ്. ജോളി സയനൈഡ് കൈവശം വെച്ചതിലും തെളിവുണ്ട്. കടലക്കറിയിലും വെള്ളത്തിലുമാണ് ജോളി സയനൈഡ് കലർത്തിയത്. ജോളിയുടെ നിലവിലുള്ള ഭർത്താവ് ഷാജുവിന് കൊലപാതകത്തിൽ പങ്കില്ലെന്നും എസ് പി പറഞ്ഞു

 

Share this story