രാഹുൽ മര്യാദ കാണിച്ചതാണ്; ലോക കേരള സഭയെ അഭിനന്ദിച്ച പ്രവൃത്തിയിൽ കെ സി വേണുഗോപാൽ

രാഹുൽ മര്യാദ കാണിച്ചതാണ്; ലോക കേരള സഭയെ അഭിനന്ദിച്ച പ്രവൃത്തിയിൽ കെ സി വേണുഗോപാൽ

പ്രതിപക്ഷം ബഹിഷ്‌കരിച്ച ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത് വിവാദമാക്കേണ്ട കാര്യമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കത്തയച്ചത് രാഹുലിന്റെ മഹാമനസ്‌കതയാണ്. ജനപ്രതിനിധി കാണിക്കേണ്ട മര്യാദ മാത്രമാണ് രാഹുൽ ഗാന്ധി കാണിച്ചത്.

രാഹുൽ കാണിച്ച മര്യാദയെ വളച്ചൊടിച്ച് വിവാദമാക്കിയത് ശരിയായില്ല. കോൺഗ്രസിന് രണ്ട് നിലപാടില്ല. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെ കേന്ദ്ര നേതൃത്വം തള്ളിപ്പറഞ്ഞിട്ടില്ലെന്നും കെ സി വേണുഗോപാൽ ന്യായീകരിക്കുന്നു

രാജ്യനിർമാണത്തിൽ നിസ്തുലമായ പങ്കുവഹിച്ച പ്രവാസി കേരളീയരെ ഒന്നിച്ചു കൊണ്ടുവരുന്ന ലോകകേരള സഭ മികച്ച വേദിയായി മാറുകയാണെന്ന് മുഖ്യമന്ത്രിക്ക് അയച്ച അഭിനന്ദന സന്ദേശത്തിൽ രാഹുൽ ഗാന്ധി പറയുന്നു

മുഖ്യമന്ത്രി പിണറായി വിജയൻ ട്വീറ്റ് വഴിയാണ് രാഹുലിന്റെ സന്ദേശം പുറത്തുവിട്ടത്. ലോക കേരള സഭ ധൂർത്താണെന്ന് ആരോപിച്ച് പ്രതിപക്ഷം പരിപാടി ബഹിഷ്‌കരിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധി അഭിനന്ദിച്ച് രംഗത്തുവന്നത്.

സംസ്ഥാനത്തിന്റെ പതാകവാഹകരമായി എന്നും മാറിയ പ്രവാസി കേരളീയർക്ക് എന്റെ അഭിനന്ദനങ്ങൾ. പ്രവാസികളായ കേരളീയരെ ഒരുമിച്ച് ഒരു വേദിയിൽ കൊണ്ടുവരാനും അവരുടെ സംഭാവനങ്ങൾക്ക് വേണ്ട അംഗീകാരം നൽകാനും കഴിയുന്ന മികച്ച വേദിയാണ് കേരള സഭയെന്ന് രാഹുൽ തന്റെ സന്ദേശത്തിൽ പറയുന്നു.

Share this story