കത്തയച്ചത് രാഹുലിന്റെ മാന്യത; വളച്ചൊടിച്ച് വിവാദമാക്കുകയാണെന്ന് ചെന്നിത്തല

കത്തയച്ചത് രാഹുലിന്റെ മാന്യത; വളച്ചൊടിച്ച് വിവാദമാക്കുകയാണെന്ന് ചെന്നിത്തല

ലോക കേരളസഭക്ക് അഭിനന്ദനം അയച്ച് രാഹുൽ ഗാന്ധി അയച്ച കത്തിനെ മുഖ്യമന്ത്രി പിണറായി വിജയൻ വളച്ചൊടിച്ച് വിവാദമാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവാസി മലയാളികളുടെ സംഭാവനകളെ കുറിച്ചാണ് രാഹുൽ ഗാന്ധി കത്തിൽ പറയുന്നത്. അത് വളച്ചൊടിച്ച് വിവാദമാക്കിയ നടപടി ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞ

ലോക കേരളസഭ ബഹിഷ്‌കരിക്കാൻ സംസ്ഥാനതലത്തിൽ എടുത്ത തീരുമാനത്തിൽ ഒരു തെറ്റുമില്ല. ഇത്തരം കാര്യങ്ങളൊന്നും കേന്ദ്രഘടകത്തെ അറിയിക്കണമെന്ന നിർബന്ധമില്ല. യുഡിഎഫ് ഒറ്റക്കെട്ടായാണ് ബഹിഷ്‌കരണ തീരുമാനമെടുത്തത്.

യുഡിഎഫ് പ്രതിനിധികളാരെങ്കിലും സമ്മേളനത്തിന് എത്തിയോയെന്ന് രമേശ് ചെന്നിത്ത ചോദിച്ചു. ലോക കേരള സഭയുടെ പേരിൽ നടക്കുന്നത് വൻ ധൂർത്താണ്. ഇതിനെതിരായ നിലപാടിൽ നിന്നും പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

 

Share this story