വെള്ളാപ്പള്ളിയുടെ കുടുംബം ഈഴവരുടെ രക്തം കുടിക്കുന്ന ഡ്രാക്കുള; തുഷാർ ബിഡിജെഎസിനെ വഞ്ചിച്ചുവെന്നും സുഭാഷ് വാസു

വെള്ളാപ്പള്ളിയുടെ കുടുംബം ഈഴവരുടെ രക്തം കുടിക്കുന്ന ഡ്രാക്കുള; തുഷാർ ബിഡിജെഎസിനെ വഞ്ചിച്ചുവെന്നും സുഭാഷ് വാസു

ഈഴവ സമൂഹത്തിന്റെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി നടേശന്റെ കുടുംബമെന്ന് എസ് എൻ ഡി പി യോഗം മാവേലിക്കര യൂനിയൻ മുൻ പ്രസിഡന്റ് സുഭാഷ് വാസു. സിപിഎമ്മുമായി വെള്ളാപ്പള്ളി നടേശൻ ഒത്തുകളിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ബിഡിജെഎസ് അവകാശമുന്നയിക്കാൻ തീരുമാനിച്ച ആലപ്പുഴ, അരൂർ ലോക്‌സഭാ സീറ്റുകൾ ബിജെപിക്ക് വിട്ടു കൊടുത്തതെന്നും സുഭാഷ് വാസു ആരോപിച്ചു

കേരളത്തിലെ ആറ് മണ്ഡലങ്ങളിൽ എസ് എൻ ഡി പി സർക്കുലർ ഇറക്കി എൽ ഡി എഫിനെ സഹായിക്കുന്ന നിലപാട് തുഷാർ അടക്കം സ്വീകരിച്ചു. തുഷാർ വെള്ളാപ്പള്ളി ബിഡിജെഎസിനെ വഞ്ചിച്ചു. തുഷാറിന്റെ സമ്പത്തിൽ വൻ വർധനവുണ്ടായെന്നും സുഭാഷ് വാസു ആരോപിച്ചു

2002ൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുമ്പോൾ സ്ഥിരീകരിച്ചത് ഒരു കോടി 80 ലക്ഷം രൂപയായിരുന്നു. ഇന്ന് ഏകദേശം 500 കോടിയുടെ സ്വത്ത് തുഷാറിനുണ്ട്. നിയമാനുസൃതമല്ലാതെ സമ്പാദിച്ച സ്വത്ത് നഷ്ടപ്പെടുമോയെന്ന ഭീതിയിലാണ് എൻ ഡി എയുമായി സഹകരിക്കുന്നതെന്നും സുഭാഷ് വാസു ആരോപിച്ചു.

എസ് എൻ ഡി പി പ്രസ്ഥാനത്തിൽ നിന്നും ഊറ്റിയെടുത്ത സ്വത്തു കൊണ്ട് വെള്ളാപ്പള്ളി കുടുംബം മക്കാവുവിൽ ഫ്‌ളാറ്റ് വാങ്ങിയിട്ടുണ്ടെന്നും സുഭാഷ് വാസു ആരോപിക്കുന്നു

 

Share this story