ശബരിമല പരമ്പരാഗത കാനനപാതയിൽ തീർഥാടകനെ കാട്ടാന കുത്തിക്കൊന്നു

ശബരിമല പരമ്പരാഗത കാനനപാതയിൽ തീർഥാടകനെ കാട്ടാന കുത്തിക്കൊന്നു

മുണ്ടക്കയത്തിനടുത്ത് ശബരിമല പരമ്പരാഗത കാനന പാതയിൽ വെച്ച് തീർഥാടകനെ കാട്ടാന കുത്തിക്കൊന്നു. ഒപ്പമുണ്ടായിരുന്നവരാണ് വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചത്. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല

കഴിഞ്ഞ വർഷം ജനുവരി 9ന് കാനന പാതയിൽ വെച്ച് തീർഥാടകൻ കാട്ടാന ആക്രമണത്തിൽ മരിച്ചിരുന്നു. സേലം സ്വദേശി പരമശിവമാണ് മരിച്ചത്. പമ്പ കാനനപാതയിൽ മുക്കുഴിക്കടുത്ത് വെച്ചായിരുന്നു സംഭവം

Share this story