അമിത് ഷായ്‌ക്കെതിരായ ബ്ലാക്ക് വാൾ പ്രതിഷേധം യൂത്ത് ലീഗ് പിൻവലിച്ചു; തീരുമാനം മുസ്ലീം ലീഗ് നിർദേശത്തെ തുടർന്ന്

അമിത് ഷായ്‌ക്കെതിരായ ബ്ലാക്ക് വാൾ പ്രതിഷേധം യൂത്ത് ലീഗ് പിൻവലിച്ചു; തീരുമാനം മുസ്ലീം ലീഗ് നിർദേശത്തെ തുടർന്ന്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തുന്ന ദിവസം കറുത്ത മതിൽ ഒരുക്കി പ്രതിഷേധിക്കാനുള്ള തീരുമാനം യൂത്ത് ലീഗ് ഉപേക്ഷിച്ചു. മുസ്ലീം ലീഗ് നിർദേശത്തെ തുടർന്നാണ് പരിപാടി ഉപേക്ഷിച്ചത്.

അമിത് ഷാ പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് വരുന്നത്. അന്ന് സമരം വേണ്ടെന്ന് യൂത്ത് ലീഗുമായി ആലോചിച്ച് തീരുമാനമെടുക്കുകയായിരുന്നു. മറ്റ് ദിവങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാമെന്നും ലീഗ് നേതാക്കൾ പറഞ്ഞു.

സംസ്ഥാനത്ത് സംഘർഷമുണ്ടാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. ഇതുകൊണ്ടാണ് അന്നത്തെ ദിവസം പ്രതിഷേധം മാറ്റിവെക്കാൻ ആവശ്യപ്പെട്ടതെന്ന് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങൾ, കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീർ തുടങ്ങിയ നേതാക്കൾ അറിയിച്ചു.

അമിത് ഷാ ജനുവരി 15ന് കേരളത്തിലെത്തുമ്പോൾ കറുത്ത മതിൽ തീർക്കാനായിരുന്നു യൂത്ത് ലീഗ് തീരുമാനിച്ചിരുന്നത്. വെസ്റ്റ് ഹിൽ ഹെലിപാഡ് മുതൽ കരിപ്പൂർ വിമാനത്താവളം വരെ കറുത്ത വസ്ത്രങ്ങൾ അണിഞ്ഞ് ബഹുജനങ്ങളെ അണിനിരത്താനായിരുന്നു തീരുമാനം

 

Share this story