പോലീസുദ്യോഗസ്ഥനെ വെടിവെച്ചു കൊന്ന സംഭവം: പ്രതികളായ തൗഫീഖിനും ഷമീമിനും തീവ്രവാദ ബന്ധമെന്ന് കേരളാ, തമിഴ്‌നാട് പോലീസ്

പോലീസുദ്യോഗസ്ഥനെ വെടിവെച്ചു കൊന്ന സംഭവം: പ്രതികളായ തൗഫീഖിനും ഷമീമിനും തീവ്രവാദ ബന്ധമെന്ന് കേരളാ, തമിഴ്‌നാട് പോലീസ്

കേരളാ തമിഴ്‌നാട് അതിർത്തിയായ കളിയിക്കാവിളയിൽ പോലീസുദ്യോഗസ്ഥനെ വെടിവെച്ചു കൊന്ന സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. കളിയിക്കാവിള ചെക്ക് പോസ്റ്റിൽ വെച്ച് തമിഴ്‌നാട് പോലീസിലെ എ എസ് ഐയായ വിൻസെന്റാണ് കൊല്ലപ്പെട്ടത്.

തൗഫീഖ്, മുഹമ്മദ് ഷമീം എന്നിവരാണ് പ്രതികളെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നും കേരളാ, തമിഴ്‌നാട് പോലീസ് സ്ഥിരീകരിക്കുന്നു. ഇവരുടെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ തമിഴ്‌നാട് പോലീസ് കേരളാ പോലീസിന് കൈമാറിയിട്ടുണ്ട്. കൃത്യം നടത്തിയ ശേഷം ഇവർ കേരളത്തിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്ന നിഗമനത്തെ തുടർന്നാണ് നടപടി

ഇന്നലെ രാത്രി ഒമ്പതരയോടെയാണ് മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേർ വിൻസെന്റിനെ വെടിവെച്ചു കൊന്നത്. വെടിവെച്ച ശേഷം ഇവർ തിരികെ സമീപത്തുള്ള പള്ളിക്ക് അരികിലൂടെ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രദേശത്ത് തീവ്രവാദ ആക്രമണത്തിന് സാധ്യതയുള്ളതായി ഇന്റലിജൻസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്

കൊലക്കേസ് പ്രതിയായ രാജ്കുമാറാണ് കൃത്യം നടത്തിയതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പിന്നീട് സിസിടിവി ദൃശ്യങ്ങൾ വന്നതോടെയാണ് തൗഫീഖും ഷമീമുമാണ് പ്രതികളെന്ന് പോലീസ് കണ്ടെത്തിയത്.

Share this story