കോതമംഗലം പള്ളി രണ്ടാഴ്ചക്കകം ഏറ്റെടുക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

കോതമംഗലം പള്ളി രണ്ടാഴ്ചക്കകം ഏറ്റെടുക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

കോതമംഗലം പള്ളി രണ്ടാഴ്ചക്കകം ഏറ്റെടുക്കണമെന്ന് സർക്കാരിന് ഹൈക്കോടതി നിർദേശം. രണ്ടാഴ്ചക്കുള്ളിൽ കോടതി വിധി നടപ്പാക്കിയില്ലെങ്കിൽ ജില്ലാ കലക്ടർ നേരിട്ട് ഹാജരാകേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.

പള്ളി സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ഓർത്തഡോക്‌സ് വിഭാഗം നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വിധി നടപ്പാക്കാൻ ജില്ലാ കലക്ടർ ഒരു മാസത്തെ സമയം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ രണ്ടാഴ്ചക്കകം ഉത്തരവ് നടപ്പാക്കാനായിരുന്നു കോടതി നിർദേശം

ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ജനുവരി 23ന് കലക്ടർ നേരിട്ട് ഹാജരാകേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ശബരിമല തീർഥാടനം, പൗരത്വ നിയമഭദേഗതിക്കെതിരായ പ്രതിഷേധങ്ങൾ എന്നിവക്കായി കൂടുതൽ പോലീസിനെ വിന്യസിച്ചതിനാൽ ഉത്തരവ് നടപ്പാക്കാൻ മതിയായ പോലീസില്ലെന്ന് പോലീസ് കോടതിയെ ധരിപ്പിച്ചു. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല

Share this story