തിരുവനന്തപുരം കളിയിക്കാവിളയിൽ പോലീസുകാരനെ കൊലക്കേസ് പ്രതി വെടിവെച്ചു കൊന്നു

തിരുവനന്തപുരം കളിയിക്കാവിളയിൽ പോലീസുകാരനെ കൊലക്കേസ് പ്രതി വെടിവെച്ചു കൊന്നു

തിരുവനന്തപുരം കളിയിക്കാവിളയിൽ പോലീസുകാരനെ വെടിവെച്ചു കൊന്നു. തമിഴ്‌നാട് പോലീസിലെ വിൻസെന്റാണ് കൊല്ലപ്പെട്ടത്.

കൊലക്കേസ് പ്രതിയായ രാജ് കുമാറാണ് വെടിവെച്ചതെന്ന് പോലീസ് പറയുന്നു. ബൈക്കിലെത്തിയ ഇയാൾ പത്തരയോടെ ചെക്ക് പോസ്റ്റിൽ ഡോലി ചെയ്യുകയായിരുന്ന വിൻസെന്റിനെ വെടിവെക്കുകയായിരുന്നു.

നാല് തവണ രാജ്കുമാർ വിൻസെന്റിന് നേർക്ക് വെടിയുതിർത്തു. ഇയാൾക്കൊപ്പം മറ്റൊരാളുമുണ്ടായിരുന്നു. പ്രതിക്കായി കേരളാ തമിഴ്‌നാട് പോലീസ് സംയുക്തമായി തെരച്ചിൽ ആരംഭിച്ചു.

Share this story