നാല് ഫ്‌ളാറ്റുകളും നിലംപതിച്ചു; മരടിൽ സുപ്രീം കോടതി വിധി നടപ്പായി

നാല് ഫ്‌ളാറ്റുകളും നിലംപതിച്ചു; മരടിൽ സുപ്രീം കോടതി വിധി നടപ്പായി

തീരദേശ പരിപാലന നിയമം ലംഘിച്ചതിനെ തുടർന്ന് സുപ്രീം കോടതി പൊളിച്ചു നീക്കാൻ ഉത്തരവിട്ട മരടിലെ നാള് ഫ്‌ളാറ്റുകളും നിലംപൊത്തി. ഏറ്റവുമൊടുവിലായി ഗോൾഡൻ കായലോരം ഫ്‌ളാറ്റാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്തത്. 15 കിലോ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് ഗോൾഡൻ കായലോരം തകർത്തത്.

രണ്ട് മണിക്ക് സ്‌ഫോടനം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതിലും അര മണിക്കൂർ വൈകിയാണ് സ്‌ഫോടനം നടന്നത്. 16 നിലകളുള്ള ഫ്‌ളാറ്റാണ് നിലം പൊത്തിയത്. കെട്ടിടത്തെ രണ്ടായി പകുപ്പ് ബ്ലോക്കുകളായി തകർന്ന് വീഴുന്ന മാതൃകയിലായിരുന്നു സ്‌ഫോടനം ക്രമീകരിച്ചിരുന്നത്. നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളിൽ ഏറ്റവും ചെറുതും ഗോൾഡൻ കായലോരമായിരുന്നു

തൊട്ടടുത്തുണ്ടായിരുന്ന അങ്കണവാടി കെട്ടിടത്തിന് യാതൊരു നാശനഷ്ടവും സംഭവിക്കാതെ സ്‌ഫോടനം പൂർത്തിയാക്കാൻ സാധിച്ചു. അവസാനവട്ട സുരക്ഷയെന്ന നിലയിൽ അങ്കണവാടിയെ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മൂടിയിരുന്നു.

ഇതോടെ മരടിലെ നാല് ഫ്‌ളാറ്റുകളും നിലം പൊത്തി. ഇന്നലെ ഹോളിഫെയ്ത്ത്, ആൽഫാ സെറീൻ എന്നീ ഫ്‌ളാറ്റുകൾ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്തിരുന്നു. ഇന്ന് രാവിലെ ജെയിൻ കോറൽകോവും തകർത്തു

 

Share this story