ഉമ്മപ്പാല് കുടിച്ചെങ്കിൽ ഇറങ്ങിവാടാ പട്ടികളെ, ഓർമയില്ലേ ഗുജറാത്ത്; വിദ്വേഷ മുദ്രവാക്യവുമായി ബിജെപി മാർച്ച്

ഉമ്മപ്പാല് കുടിച്ചെങ്കിൽ ഇറങ്ങിവാടാ പട്ടികളെ, ഓർമയില്ലേ ഗുജറാത്ത്; വിദ്വേഷ മുദ്രവാക്യവുമായി ബിജെപി മാർച്ച്

ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തിയും വെല്ലുവിളിച്ചും കോഴിക്കോട് കുറ്റ്യാടിയിൽ ബിജെപിയുടെ പ്രകടനം. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട ബിജെപിയുടെ വിശദീകരണ പരിപാടി തുടങ്ങും മുമ്പ് വ്യാപാരികൾ കടയടച്ചതിന് പിന്നാലെയാണ് അസഹിഷ്ണുത പൊട്ടിയൊലിച്ച ബിജെപി പ്രവർത്തകർ വർഗീയ, വിദ്വേഷ മുദ്രവാക്യവുമായി പ്രകടനം നടത്തിയത്.

ഉമ്മപ്പാല് കുടിച്ചെങ്കിൽ ഇറങ്ങിവാടാ പട്ടികളെ, ഇറങ്ങി വാടാ ചെറ്റകെ, ഓർമയില്ലേ ഗുജറാത്ത്, ഓർത്ത് കളിച്ചോ ചെറ്റകളെ എന്നിങ്ങനെയുള്ള മുദ്രവാക്യങ്ങളാണ് ബിജെപി പ്രവർത്തകർ മുഴക്കിയത്. 2002 ഗുജറാത്ത് വംശീയ കലാപത്തെയാണ് ബിജെപി പ്രവർത്തകർ ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുന്നതിനായി ഓർമിപ്പിക്കുന്നത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മുസ്ലീം ലീഗിനെതിരെയും ബിജെപിക്കാർ പ്രകടനത്തിനിടെ മുദ്രവാക്യം മുഴക്കുന്നുണ്ട്

കുറ്റിയാടിയില് ജനങ്ങൾ കട അടച്ചതിനു ശേഷം നടന്ന ബിജെപി പ്രകടനം….

Posted by Abu Thahir Km on Monday, January 13, 2020

Share this story