അമ്മയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി., കൊല്ലാൻ സഹായിച്ച ആളെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി പല ഭാഗത്തു ഉപേക്ഷിച്ചു, മൂന്ന് വർഷത്തിന് ശേഷം പ്രതിയെ പൊക്കി ക്രൈംബ്രാഞ്ച്; കൂടത്തായിക്ക് ശേഷം കോഴിക്കോട് നിന്നും മറ്റൊരു കൊലപാതക പരമ്പര

അമ്മയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി., കൊല്ലാൻ സഹായിച്ച ആളെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി പല ഭാഗത്തു ഉപേക്ഷിച്ചു, മൂന്ന് വർഷത്തിന് ശേഷം പ്രതിയെ പൊക്കി ക്രൈംബ്രാഞ്ച്; കൂടത്തായിക്ക് ശേഷം കോഴിക്കോട് നിന്നും മറ്റൊരു കൊലപാതക പരമ്പര

കൂടത്തായി കൊലപതക പരമ്പരക്ക് പിന്നാലെ കേരളത്തെ ഞെട്ടിച്ച് മറ്റൊരു കൊലപാതക പരമ്പരയുടെ ചുരുളുകളും അഴിയുന്നു. കോഴിക്കോട് മുക്കത്ത് നടന്ന ഇരട്ട കൊലപാതകത്തിലെ പ്രതിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2017ൽ നടന്ന സംഭവത്തിൽ മൂന്ന് വർഷത്തിന് ഇപ്പുറമാണ് പ്രതി ബിർജു പിടിയിലാകുന്നത്. കൊല്ലപ്പെട്ടത് ആരെന്ന് പോലും തിരിച്ചറിയാതിരുന്ന കേസിൽ പ്രതിയിലേക്ക് വരെ എത്തിയ നീക്കം കേരളാ പോലീസിന് തന്നെ അഭിമാനിക്കാവുന്നതാണ്

2017ൽ കോഴിക്കോട്ടെ ചാലിയം, മുക്കം എന്നിവിടങ്ങളിൽ നിന്നും മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ കേസിലാണ് പ്രതി പിടിയിലായത്. നാല് കേസുകളിൽ പ്രതിയായ കരുവാരക്കുണ്ട് സ്വദേശി ഇസ്മായിലിന്റേതാണ് മൃതദേഹാവിശിഷ്ടങ്ങളെന്ന് ഡി എൻ എ പരിശോധനയിലൂടെ പിന്നീട് തിരിച്ചറിയുകയായിരുന്നു. വിരലടയാളവും കൊല്ലപ്പെട്ടയാളുടെ രക്തസാമ്പിളുകളുമാണ് അന്വേഷണത്തിൽ നിർണായകമായത്.

ബിർജും ഇസ്മായിലും ചേർന്ന് ബിർജുവിന്റെ അമ്മയെ കൊലപ്പെടുത്തിയിരുന്നു. അമ്മയുടെ സ്വത്ത് കൈക്കലാക്കുന്നതിന് വേണ്ടിയായിരുന്നു കൊലപാതകം. ഇതിന് സഹായമായി വലിയ തുക ഇസ്മായിലിന് നൽകാമെന്നും ബിർജു വിശ്വസിപ്പിച്ചു. എ്ന്നാൽ തുക ലഭിക്കാതെ വന്നതോടെ ഇസ്മായിൽ ബിർജുവിനെ ശല്യം ചെയ്യാൻ ആരംഭിച്ചു. തുടർന്നാണ് ഇസ്മായിലിനെ വിളിച്ചു വരുത്തുകയും മദ്യം നൽകി മയക്കിയ ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയും മൃതദേഹം കഷ്ണങ്ങളാക്കി പല ഭാഗത്ത് ഉപേക്ഷിക്കുകയും ചെയ്തത്്.

രണ്ട് വർഷങ്ങൾ നീണ്ട അന്വേഷണത്തിലൊടുവിലാണ് ബിർജുവിനെ തമിഴ്‌നാട്ടിൽ നിന്നും പോലീസ് കണ്ടെത്തുന്നത്. എന്നാൽ ഇയാൾ പോലീസിനെ വെട്ടിച്ച് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം മുക്കത്ത് വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

2017 ജൂലൈ 1നാണ് ചാലിയത്ത് ഇസ്മായിലിന്റെ വലത് കൈ കടൽതീരത്ത് വെച്ച് കണ്ടത്. ജൂലൈ 6ന് കൈകാലുകളും തലയും ഇല്ലാത്ത ശരീരം തിരുവമ്പാടി എസ്റ്റേറ്റിൽ നിന്നും ലഭിച്ചു. ജൂലൈ 28ന് വെട്ടിയെടുത്ത ഇടതു കൈ ചാലിയം ബീച്ചിൽ നിന്നും ലഭിച്ചു. ഓഗസ്റ്റിൽ ചാലിയം ബീച്ചിൽ നിന്ന് തന്നെ കളിക്കാനെത്തിയ കുട്ടികൾക്ക് ഒരാളുടെ തലയോട്ടിയും ലഭിച്ചു. തുടർന്ന് പരിശോധനാ ഫലത്തിൽ ഇതെല്ലാം ഒരാളുടേതാണെന്ന് വ്യക്തമാകുകയായിരുന്നു. 2017 ഒക്ടോബർ 4നാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്.

മുക്കം കൊലപാതകം, ഇസ്മായിൽ, ബിർജു

Share this story