ഏറ്റുമുട്ടലിന് കളമൊരുങ്ങുന്നു; സർക്കാരിൽ നിന്ന് ഗവർണർ വിശദീകരണം തേടിയേക്കും

ഏറ്റുമുട്ടലിന് കളമൊരുങ്ങുന്നു; സർക്കാരിൽ നിന്ന് ഗവർണർ വിശദീകരണം തേടിയേക്കും

സംസ്ഥാന സർക്കാരുമായി നേരിട്ട് ഏറ്റുമുട്ടാനൊരുങ്ങി ഗവർണർ. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ സ്യൂട്ട് ഹർജി ഫയൽ ചെയ്ത നടപടിയിൽ ഗവർണർ സർക്കാരിനോട് വിശദീകരണം തേടും

ഭരണഘടനാപരമായി സംസ്ഥാന സർക്കാരിന്റെ തലവൻ താനാണെന്നും ഹർജി ഫയൽ ചെയ്യുന്ന വിവരം അറിയിക്കേണ്ട ബാധ്യതയുണ്ടായിട്ടും അതിന് തയ്യാറായില്ലെന്നും ഗവർണർ ആവർത്തിച്ച് ആരോപിക്കുന്നു. റൂൾസ് ഓഫ് ബിസിനസ് പ്രകാരം ഹർജി ഫയൽ ചെയ്യും മുമ്പ് ഗവർണറുടെ അനുമതി വേണമെന്ന വ്യവസ്ഥയാണ് രാജ്ഭവൻ ചൂണ്ടിക്കാണിക്കുന്നത്.

ഭരണഘടനയുടെ 166ാം അനുച്ഛേദം ചട്ടം 34(2) ഇത് വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും ഗവർണറുടെ ഓഫീസ് വാദിക്കുന്നു. ഗവർണറുടെ അനുമതിയില്ലാതെ കേന്ദ്രത്തിന് എതിരെയ നിയമ നടപടി സംസ്ഥാന സർക്കാർ എടുത്തെങ്കിൽ ഇതിൽ വിശദീകരണം തേടാമെന്നാണ് രാജ്ഭവൻ വിശദീകരിക്കുന്നത്.

കേന്ദ്രസർക്കാരുമായുള്ള ബന്ധത്തെ ബാധിക്കുന്ന ഏതെങ്കിലുമൊരു വിഷയമുണ്ടെങ്കിൽ അത് ഗവർണറെ അറിയിച്ചിരിക്കണമെന്ന് നിർബന്ധമുണ്ട്. ഹൈക്കോടതിയും സുപ്രീം കോടതിയുമായുള്ള ബന്ധത്തെ ബാധിക്കുന്ന വിഷയങ്ങളാണെങ്കിലും ഗവർണറെ അറിയിക്കണമെന്നാണ് ചട്ടമെന്ന് രാജ്ഭവൻ പറയുന്നു

Share this story