സീറോ മലബാർ സഭയുടെ ലൗ ജിഹാദ് ആരോപണം; വിശദീകരണം തേടി ന്യൂനപക്ഷ കമ്മീഷൻ

സീറോ മലബാർ സഭയുടെ ലൗ ജിഹാദ് ആരോപണം; വിശദീകരണം തേടി ന്യൂനപക്ഷ കമ്മീഷൻ

ലൗ ജിഹാദ് എന്ന സീറോ മലബാർ സഭയുടെ ആരോപണത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ സംസ്ഥാന പോലീസ് മേധാവിയോട് വിശദീകരണം തേടി. സീറോ മലബാർ സഭാ സിനഡ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ കമ്മീഷന്റെ നടപടി

21 ദിവസത്തിനകം റിപോർട്ട് നൽകാനാണ് നിർദേശം. ഇല്ലെങ്കിൽ നിയമപരമായ വഴിയിലൂടെ കമ്മീഷൻ മുന്നോട്ടുപോകും. ലൗ ജിഹാദിൽ നടപടി സ്വീകരിക്കുന്നതിൽ സംസ്ഥാന പോലീസ് പരാജയപ്പെട്ടെന്നും ഇക്കാര്യം സിനഡ് തന്നെ പ്രമേയത്തിലൂടെ അറിയിച്ചിട്ടുണ്ടെന്നും കമ്മീഷൻ കത്തിൽ പറയുന്നു.

കേരളത്തിലെ സാമൂഹിക സമാധാനത്തെ അപകടപ്പെടുത്തുന്ന രീതിയിൽ ലൗ ജിഹാദ് വളരുന്നുണ്ടെന്നായിരുന്നു സീറോ മലബാർ സഭയുടെ ആരോപണം. കേരളത്തിൽ ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതിൽ ലൗ ജിഹാദ് നടക്കുന്നുവെന്നത് വസ്തുതയാണ്. ഔദ്യോഗിക കണക്കുകളിൽപ്പെടാത്ത അനേകം പെൺകുട്ടികൾ ഇപ്രകാരം ലൗ ജിഹാദിലൂടെ ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുന്നുണ്ടെന്നും സഭ ആരോപിച്ചിരുന്നു

 

Share this story