പൗരത്വ പ്രതിഷേധം: വിദ്യാർഥി സമരങ്ങൾ സിപിഎം ഏറ്റെടുക്കില്ല; സമരങ്ങൾക്ക് പിന്തുണ നൽകുമെന്നും കേന്ദ്ര കമ്മിറ്റി

പൗരത്വ പ്രതിഷേധം: വിദ്യാർഥി സമരങ്ങൾ സിപിഎം ഏറ്റെടുക്കില്ല; സമരങ്ങൾക്ക് പിന്തുണ നൽകുമെന്നും കേന്ദ്ര കമ്മിറ്റി

പൗരത്വ നിയമ ഭേദഗതിക്കെതിരെ വിദ്യാർഥികൾ നടത്തുന്ന സമരം ഏറ്റെടുക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. വിദ്യാർഥികളുടെ സമരം അതേ രീതിയിൽ മുന്നോട്ടു പോകട്ടെയെന്ന നിലപാടാണ് കേന്ദ്രകമ്മിറ്റി സ്വീകരിച്ചത്.

സമരത്തിന് പാർട്ടി പിന്തുണ നൽകും. സമരത്തിനെതിരെ ആക്രമണങ്ങളുണ്ടാകുമ്പോൾ സഹായത്തിന് ഇടപെടും. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാഷ്ട്രീയ പാർട്ടികളുടെ പിൻബലമില്ലാതെയാണ് വിദ്യാർഥികളും യുവജനങ്ങളും തെരുവിലിറങ്ങിയത്. ഇത്തരം സമരങ്ങൾ ആ നിലയിൽ നടക്കണം. എന്നാൽ സമരങ്ങൾക്ക് പിന്തുണ നൽകും

സമരങ്ങളെ രാഷ്ട്രീയവത്കരിക്കുന്നത് സമരത്തിന്റെ പൊതു ലക്ഷ്യത്തെ ബാധിക്കുമെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തി. കേരളം, ബംഗാൾ സംസ്ഥാനങ്ങളിൽ പൗരത്വ നിയമത്തിനെതിരെയുള്ള സമരത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കാനും പാർട്ടിക്ക് കവിഞ്ഞതായി കേന്ദ്രകമ്മിറ്റി വിലയിരുത്തി.

Share this story