പ്രക്ഷോഭത്തിൽ കേരളത്തെ മാതൃകയാക്കണം; കോൺഗ്രസ് നിശബ്ദമെന്നും രാമചന്ദ്ര ഗുഹ

പ്രക്ഷോഭത്തിൽ കേരളത്തെ മാതൃകയാക്കണം; കോൺഗ്രസ് നിശബ്ദമെന്നും രാമചന്ദ്ര ഗുഹ

പൗരത്വ നിയമത്തിനെതിരായി ഉയരുന്ന പ്രതിഷേധങ്ങളിൽ കേരളത്തെ മാതൃകയാക്കണമെന്ന് ചരിത്രകാരൻ രാമചന്ദ്ര ഗുഹ. ഫാസിസത്തെ ഫെഡറിലസം കൊണ്ടേ പരാജയപ്പെടുത്താനാകു. കേരളത്തെ മറ്റ് ബിജെപി ഇതര സംസ്ഥാനങ്ങളും മാതൃകയാക്കണം.

സമരത്തിൽ ദേശീയ തലത്തിൽ കോൺഗ്രസ് നിശബ്ദമാണ്. പ്രതിപക്ഷത്തെ ഒറ്റക്കെട്ടായി നയിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ല. മോദി ഭരണത്തിൽ ബുദ്ധിജീവികൾ ഭീതിയുടെ നിഴലിലാണ് കഴിയുന്നതെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ വിജയിപ്പിച്ചത് മലയാളികൾ ചെയ്ത ഏറ്റവും ദൗർഭാഗ്യകരമായ കാര്യമാണ്. ഇന്ത്യക്ക് ആവശ്യം നെഹ്‌റു കുടുംബത്തിലെ ചെറുമകനെ ആയിരുന്നില്ല. രാഹുൽ ഗാന്ധി എതിരാളി ആകുന്നതോടെ മോദിക്ക് കാര്യങ്ങൾ എളുപ്പമാകുകയായിരുന്നു.

കോൺഗ്രസ് കുടുംബസ്ഥാപനമായി മാറിയതാണ് ഇപ്പോഴത്തെ ഹിന്ദുത്വ ശക്തികളുടെ വളർച്ചക്ക് കാരണം. രാഹുൽ ഗാന്ധി മാന്യനായ മനുഷ്യനാണ്. എന്നാൽ ഒരു കുടുംബപരമ്പരയിലെ അഞ്ചാം തലമുറയെ അല്ല ഇന്ത്യൻ യുവത്വത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു

Share this story