ഓപറേഷൻ പൂച്ച സക്‌സസ്; കൊച്ചി മെട്രോ തൂണിൽ കുടുങ്ങിയ പൂച്ചയെ ഒടുവിൽ രക്ഷപ്പെടുത്തി

ഓപറേഷൻ പൂച്ച സക്‌സസ്; കൊച്ചി മെട്രോ തൂണിൽ കുടുങ്ങിയ പൂച്ചയെ ഒടുവിൽ രക്ഷപ്പെടുത്തി

കൊച്ചി മെട്രോയുടെ പില്ലറുകൾക്കിടയിൽ കുടുങ്ങിയ പൂച്ചയെ മണിക്കൂറുകൾക്ക് ശേഷം രക്ഷപ്പെടുത്തി. രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ആറ് ദിവസമായി പൂച്ച പില്ലറുകൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.

വൈറ്റില ഫാഷൻ മാർബിളിന് മുന്നിലുള്ള മെട്രോ റെയിൽ തൂണിന് മുകളിലാണ് പൂച്ച കുടുങ്ങിയത്. ആറ് ദിവസമായി വെള്ളമോ ഭക്ഷണമോ ലഭിക്കാതൈ പൂച്ച അവശയായ നിലയിലായിരുന്നു. ക്രെയിൻ എത്തിച്ച് മെട്രോ തൂണിലേക്ക് കയറിയാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്.

പൂച്ച തൂണിന് മുകളിൽ നിന്നും താഴേക്ക് ചാടിയെങ്കിലും നാട്ടുകാർ താഴെ വിരിച്ച വലയിൽ സുരക്ഷിതമായി തന്നെ വീഴുകയായിരുന്നു. ആറ് ദിവസം മുമ്പ് രാവിലെ നിർത്താതെയുള്ള പൂച്ചയുടെ കരച്ചിൽ കേട്ടാണ് കച്ചവടക്കാരും നാട്ടുകാരും അന്വേഷിച്ചത്. തുടർന്നാണ് പൂച്ചയെ കണ്ടത്.

Share this story