വിവാദ ഭൂമി ഇടപാട്: ആലഞ്ചേരിക്കെതിരെ കോടതി സ്വമേധയാ കേസെടുത്തു; നേരിട്ട് ഹാജരാകാനും നിർദേശം

വിവാദ ഭൂമി ഇടപാട്: ആലഞ്ചേരിക്കെതിരെ കോടതി സ്വമേധയാ കേസെടുത്തു; നേരിട്ട് ഹാജരാകാനും നിർദേശം

സീറോ മലബാർ സഭയുടെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസെടുത്തു. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയാണ് ആലഞ്ചേരിക്കെതിരെ സ്വമേധയാ കേസെടുത്തത്.

സഭയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കരുണാലയത്തിന്റെ ഭൂമി വിൽപ്പന നടത്തിയ സംഭവത്തിലാണ് കേസെടുത്തത്. കർദിനാളിന് പുറമെ മുൻ പ്രൊക്യൂറേറ്റർ ഫാദർ ജോഷി പുതുവയെയും പ്രതി ചേർത്തിട്ടുണ്ട്. രണ്ട് കേസുകളാണ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

വിശ്വാസ വഞ്ചന, ഗൂഢാലോചന, തെറ്റായ വിവരങ്ങൾ ചേർത്ത് ആധാരം രജിസ്റ്റർ ചെയ്തു തുടങ്ങിയ വകുപ്പുകളാണ് കോടതി ചുമത്തിയത്. പെരുമ്പാവൂർ സ്വദേശി ജോഷി നൽകിയ ഹർജിയിലാണ് കേസെടുത്തിരിക്കുന്നത്. കർദിനാളിനോടും ജോഷി പുതുവയോടും മാർച്ച് 13ന് നേരിട്ട് ഹാജരാകാനും കോടതി ആവശ്യപ്പെട്ടു

Share this story