കൊല്ലം ഏരൂരിൽ വ്യാജവൈദ്യന്റെ ചികിത്സ സ്വീകരിച്ചവർക്കെല്ലാം ഗുരുതര രോഗങ്ങൾ; നൂറോളം പേർ ആശുപത്രികളിൽ, വ്യാജൻ മുങ്ങി

കൊല്ലം ഏരൂരിൽ വ്യാജവൈദ്യന്റെ ചികിത്സ സ്വീകരിച്ചവർക്കെല്ലാം ഗുരുതര രോഗങ്ങൾ; നൂറോളം പേർ ആശുപത്രികളിൽ, വ്യാജൻ മുങ്ങി

കൊല്ലം ഏരൂരിൽ വ്യാജ വൈദ്യൻ നൽകിയ മരുന്ന് കഴിച്ചവർ ചികിത്സ തേടി വിവിധ ആശുപത്രികളിൽ. സംഭവത്തിന് പിന്നാലെ വ്യാജവൈദ്യൻ ലക്ഷ്മൺ രാജ് ഒളിവിൽ പോയി.

ഏരൂർ പത്തടി ഭാഗത്ത് വീടുകളിലെത്തിയാണ് ഇയാൾ ചികിത്സ നൽകിയിരുന്നത്. മരുന്നിന് അയ്യായിരം രൂപ മുതൽ ഇരുപതിനായിരം രൂപ വരെ വാങ്ങിയിരുന്നു. എന്നാൽ ഇയാളുടെ മരുന്ന് വാങ്ങിക്കഴിച്ചവരൊക്കെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളുമായി ആശുപത്രിയിലെത്തിരിക്കുകയാണ്.

പത്തടിയിൽ നാല് വയസ്സുകാരൻ മുഹമ്മദ് അലിക്ക് ദേഹത്തുണ്ടാകുന്ന കരപ്പന് ഇയാൾ മരുന്ന് നൽകിയിരുന്നു. ഇത് കഴിച്ചതിന് പിന്നാലെ കുട്ടിയുടെ ദേഹമാകസലം ചൊറിഞ്ഞ് തടിക്കുകയും കടുത്ത പനിയും ഉണ്ടായി. തിരുവനന്തപുരം ശിശുരോഗ ആശുപത്രിയിലെത്തിച്ചപ്പോഴാണ് വ്യാജ മരുന്നാണ് കുട്ടി കഴിച്ചതെന്ന് വ്യക്തമായത്. കുട്ടി കഴിച്ച മരുന്നിൽ അളവിൽ കൂടുതൽ മെർക്കുറിയുടെ അംശം അടങ്ങിയതായും കണ്ടെത്തി

വാതം, ഉദരരോഗം തുടങ്ങിയ വിവിധ രോഗങ്ങൾക്കാണ് പലരും വ്യാജ വൈദ്യന്റെ ചികിത്സ സ്വീകരിച്ചത്. മരുന്ന് കഴിച്ചവർക്കൊക്കെ കടുത്ത രോഗങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു

Share this story