ചൈനയിൽ പടർന്നുപിടിച്ച കൊറോണ വൈറസ്: സംസ്ഥാനത്തും ജാഗ്രതാ നിർദേശം

ചൈനയിൽ പടർന്നുപിടിച്ച കൊറോണ വൈറസ്: സംസ്ഥാനത്തും ജാഗ്രതാ നിർദേശം

ചൈനയിൽ പടർന്നുപിടിച്ച കോറോണ വൈറസ് മറ്റ് രാജ്യങ്ങളിലേക്കും പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. വിദേശത്ത് നിന്ന് എത്തുന്നവർക്ക് സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്

ചൈനയിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തുന്നവരെ പ്രത്യേകം പരിശോധിക്കും. അടുത്തിടെ ചൈനയിൽ നിന്നെത്തിയവർ അതാത് ജില്ലാ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെടാനും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

ചൈനയിൽ ഒമ്പത് പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. മുന്നൂറിലേറെ പേർ ചികിത്സയിലാണ്. ചൈനയുടെ അയൽ രാഷ്ട്രങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച അമേരിക്കയിലും ഒരാൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് കേരളത്തിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയത്. കൊച്ചി അടക്കമുള്ള രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളിൽ യാത്രക്കാരെ പരിശോധന കർശനമാക്കാൻ കേന്ദ്രം നിർദേശിച്ചിരുന്നു.

Share this story