സൗദിയിലെ മലയാളി നഴ്‌സുമാർക്ക് കൊറോണ വൈറസ് ബാധ; നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

സൗദിയിലെ മലയാളി നഴ്‌സുമാർക്ക് കൊറോണ വൈറസ് ബാധ; നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

സൗദി അറേബ്യയിലുള്ള മലയാളി നഴ്‌സുമാർ കൊറോണ വൈറസ് ബാധ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരിന് കത്തയച്ചു. അസിൽ അബാ അൽ ഹയാത്ത് ആശുപത്രിയിലെ നഴ്‌സുമാർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

രോഗബാധയുള്ളവർക്ക് വിദഗ്ധ ചികിത്സയും സംരക്ഷണവും ഉറപ്പാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് അയച്ച കത്തിൽ മുഖ്യന്ത്രി അഭ്യർഥിച്ചു

മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം

സൗദി അറേബ്യയിലെ അസിർ അബാ അൽ ഹയാത്ത് ആശുപത്രിയിലെ നേഴ്‌സുമാർക്ക് കോറോണ വൈറസ് ബാധയുണ്ടായ സംഭവം ഗൗരവമായി കണ്ട് നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് അയച്ച കത്തിൽ അഭ്യർത്ഥിച്ചു.

സൗദി സർക്കാരുമായി ബന്ധപ്പെട്ട് രോഗബാധയുള്ളവർക്ക് വിദഗ്ധ ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സൗദി അറേബ്യയിലെ അസിര്‍ അബാ അല്‍ ഹയാത്ത് ആശുപത്രിയിലെ നേഴ്സുമാര്‍ക്ക് കോറോണ വൈറസ് ബാധയുണ്ടായ സംഭവം ഗൗരവമായി കണ്ട് നടപടി…

Posted by Chief Minister's Office, Kerala on Thursday, January 23, 2020

Share this story