ഇടുക്കി കമ്പംമെട്ടിൽ സുഹൃത്തുക്കൾ തമ്മിലുള്ള വഴക്കിനിടെ ഒരാൾക്ക് വെടിയേറ്റു

ഇടുക്കി കമ്പംമെട്ടിൽ സുഹൃത്തുക്കൾ തമ്മിലുള്ള വഴക്കിനിടെ ഒരാൾക്ക് വെടിയേറ്റു

ഇടുക്കിയിൽ കമ്പംമെട്ടിനടുത്തുള്ള ശാന്തിപുരത്ത് സുഹൃത്തുക്കൾ തമ്മിലുള്ള വഴക്കിനിടെ ഒരാൾക്ക് വെടിയേറ്റു. തണ്ണിപ്പാറ സ്വദേശി ഉല്ലാസിന്റെ രണ്ട് കാലുകൾക്കുമാണ് വെടിയേറ്റത്.

ഉല്ലാസിന്റെ സുഹൃത്ത് ചക്രപാണി സന്തോഷാണ് വെടിവെച്ചതെന്ന് പോലീസ് പറയുന്നു. തോക്ക് കൈവശം വെച്ച കേസിലെ പ്രതിയാണ് ഇയാൾ. ഉല്ലാസിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചക്രപാണിക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.

Share this story