കെ പി സി സി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; 12 വൈസ് പ്രസിഡന്റുമാർ, 34 ജനറൽ സെക്രട്ടറിമാർ

കെ പി സി സി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; 12 വൈസ് പ്രസിഡന്റുമാർ, 34 ജനറൽ സെക്രട്ടറിമാർ

കെപിസിസി ഭാരവാഹികളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, ട്രഷറർ എന്നിവരടങ്ങിയ 47 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. വർക്കിംഗ് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചിട്ടില്ല. പട്ടികയിൽ എംഎൽഎമാരോ, എംപിമാരെ ഇടം പിടിച്ചിട്ടില്ല. ഒറ്റപ്പദവതിയെന്ന തീരുമാനം നടപ്പാക്കിക്കൊണ്ടുള്ള പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.

വൈസ് പ്രസിഡന്റുമാരായ പി സി വിഷ്ണുനാഥ്, ശൂരനാട് രാജശേഖരൻ, ജോസഫ് വാഴക്കൻ, ടി സിദ്ധിഖ്, പത്മജ വേണുഗോപാൽ എന്നിവരടക്കം 12 പേരുണ്ട്. ജനറൽ സെക്രട്ടറിമാരായി പാലോട് രവി, എ എ ഷുക്കൂർ തുടങ്ങി 34 പേരുണ്ട്. കെ കെ കൊച്ചുമുഹമ്മദാണ് ട്രഷറർ.

ഗ്രൂപ്പുകൾക്ക് മതിയായ പ്രാതിനിധ്യവും സാമുദായിക പരിഗണനകളും കണക്കിലെടുത്താണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

കെ പി സി സി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; 12 വൈസ് പ്രസിഡന്റുമാർ, 34 ജനറൽ സെക്രട്ടറിമാർ

Share this story