കാക്കയെ കുറിച്ച് കവിത എഴുതൂ; വിജയിക്ക് സിന്ദൂര ചെപ്പ് സമ്മാനം

കാക്കയെ കുറിച്ച് കവിത എഴുതൂ; വിജയിക്ക് സിന്ദൂര ചെപ്പ് സമ്മാനം

കാക്കയെ കുറിച്ചുള്ള ഓൺലൈൻ കവിതാ രചനാ മത്സരവുമായി ഫേസ്ബുക്ക് കൂട്ടായ്മ. ഈ വാകമരച്ചോട്ടിൽ എന്ന കാസർകോടുള്ള ഫേസ്ബുക്ക് കൂട്ടായ്മയാണ് കവിതാ മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിലെ വിജയികൾക്ക് സിന്ദൂരച്ചെപ്പുകൾ സമ്മാനമായി ലഭിക്കും

ജനുവരി 30 വരെയാണ് കവിതകൾ അയക്കാനുള്ള സമയപരിധി. എറണാകുളത്തെ വനിതാ സംഘി പ്രവർത്തകരുടെ കാക്ക വിളിയും സിന്ദൂരം തൊടൽ വിവാദമൊക്കെ അലയടിക്കുന്ന സാഹചര്യത്തിലാണ് വേറിട്ടൊരു കവിതാ രചനാ മത്സരവുമായി ഫേസ്ബുക്ക് കൂട്ടായ്മ രംഗത്തുവരുന്നത്.

എറണാകുളം പാവക്കുളം ക്ഷേത്രം ഓഡിറ്റോറിയത്തിൽ പൗരത്വ നിയമഭേദഗതിയെ അനൂകൂലിച്ച് നടത്തിയ സംഘ്പരിവാറിന്റെ പരിപാടിയിൽ കൊച്ചി സ്വദേശിയായ യുവതി പ്രതിഷേധസ്വരം ഉയർത്തിയിരുന്നു. എന്നാൽ യുവതിക്കെതിരെ അസഭ്യവർഷവും ആക്രമണവുമൊക്കെയായി സംഘ് വനിതകൾ അഴിഞ്ഞാടുകയായിരുന്നു. ഇതിനെതിരെ അതിരൂക്ഷ വിമർശനമാണ് സമൂഹ മാധ്യമങ്ങളിലടക്കം ഉയരുന്നത്.

താൻ നെറ്റിയിൽ സിന്ദൂരം തൊടുന്നത് തന്റെ പെൺമക്കളെ കാക്ക(മുസ്ലീം) തൊടാതിരിക്കാനാണെന്ന് പ്രതിഷേധിച്ച യുവതിയോട് ഒരു വനിതാ സംഘി ആക്രോശിച്ചിരുന്നു. ഇത് വലിയ ട്രോളുകൾക്കും കാരണമായി. വനിതാ സംഘിയുടെ സിന്ദൂരം തൊടൽ വിശദീകരണം വലിയ പരിഹാസത്തിനാണ് സമൂഹ മാധ്യമങ്ങളിൽ വഴിവെച്ചത്. നിരവധി ട്രോളുകളും ഇതിനെതിരായി ഇറങ്ങി.

Share this story