തിരുവനന്തപുരത്ത് മണ്ണെടുക്കുന്നത് തടഞ്ഞ സ്ഥലമുടമയെ ജെസിബി കൊണ്ട് അടിച്ചു കൊന്നു; ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരത്ത് മണ്ണെടുക്കുന്നത് തടഞ്ഞ സ്ഥലമുടമയെ ജെസിബി കൊണ്ട് അടിച്ചു കൊന്നു; ഡ്രൈവർ അറസ്റ്റിൽ

തന്റെ സ്ഥലത്ത് നിന്നും മണ്ണെടുക്കുന്നത് തടഞ്ഞ ഭൂവുടമയെ ജെസിബി കൊണ്ട് അടിച്ചു കൊന്നു. തിരുവനന്തപുരം കാട്ടാക്കടക്ക് സമീപം കാഞ്ഞിരംമൂടാണ് സംഭവം. അമ്പലത്തിൻകാല സ്വദേശി സംഗീതാണ് കൊല്ലപ്പെട്ടത്.

സംഗീതിന്റെ സ്ഥലത്ത് നിന്നും ഇന്നലെ രാത്രിയോടെയാണ് ചാരുപാറ സ്വദേശി സജുവിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണ് കടത്താൻ ശ്രമിച്ചത്. സംഗീത് ഇത് തടഞ്ഞതോടെയാണ് ജെസിബിയുടെ യന്ത്രക്കൈ കൊണ്ട് സംഗീതിനെ അടിച്ചു വീഴ്ത്തിയത്.

വീടിനോട് ചേർന്നുള്ള സ്ഥലത്ത് നിന്നും മണ്ണെടുക്കാൻ സംഗീത് വനംവകുപ്പിന് അനുമതി നൽകിയിരുന്നു. എന്നാൽ മറ്റൊരു സംഘം ജെസിബി ഉപയോഗിച്ച് മണ്ണ് കടത്തുന്നത് കണ്ടതോടെയാണ് ഇദ്ദേഹം തടഞ്ഞത്. തൻഡറെ കാർ വഴിയിലിട്ട് ജെസിബിയുടെ വഴി മുടക്കുകയും ചെയ്തു. എന്നാൽ മതിൽ പൊളിച്ച് പുറത്തുകടക്കാൻ ജെസിബി ഡ്രൈവർ ശ്രമിച്ചു.

ഇതിനിടെ കാറിൽ നിന്നിറങ്ങിയ സംഗീത് ജെസിബിയുടെ മുന്നിലെത്തിയപ്പോഴാണ് യന്ത്രക്കൈ കൊണ്ട് സംഗീതിനെ അടിച്ചു നിലത്തിട്ടത്. അടിയേറ്റു വീണ സംഗീതിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജെസിബി ഡ്രൈവർ വിജിനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ യന്ത്രക്കൈ ഉപയോഗിച്ച് സംഗീതിനെ കൊന്നത് ഇയാളാണോയെന്ന് പരിശോധിക്കുകയാണ്. മുഖ്യപ്രതിയായ ചാരുപാറ സ്വദേശി സജുവിന് വേണ്ടി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ഒരാൾ, ഉത്തമൻ എന്ന ടിപ്പർ ലോറിയുടമ എന്നിവർക്ക് വേണ്ടിയും അന്വേഷണം നടക്കുന്നുണ്ട്.

Share this story